India

"ഗുജറാത്ത് ആ പൂച്ചയ്ക്ക് മണികെട്ടി" : മമത ബാനര്‍ജി

ഗുജറാത്തിലേത് ബിജെപിയുടെ ധാര്‍മ്മിക പരാജയം. ബിജെപി മുഖം രക്ഷിച്ചു എന്നേ വിലയിരുത്താനാകൂവെന്ന് മമത

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടേത് തിളക്കമില്ലാത്ത വിജയമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം ബിജെപി മുഖം രക്ഷിച്ചു എന്നേ വിലയിരുത്താനാകൂ. ഗുജറാത്തിലേത് ബിജെപിയുടെ ധാര്‍മ്മികത പരാജയമാണെന്നും മമത ബാനര്‍ജി അഭിപ്രായപ്പെട്ടു. 

വളരെ സമതുലിതമായ ജനവിധി രേഖപ്പെടുത്തിയതിന് ഗുജറാത്തിലെ ജനങ്ങളെ അഭിനന്ദിക്കുന്നു. സാധാരണ ജനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, അനീതി, ആശങ്ക എന്നിവയ്ക്ക് എതിരെയുള്ള ജനവിധിയാണ് ഗുജറാത്തിലേത്. 2019 ലെ പൊതുതെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചന കൂടിയാണ് ഈ ഫലം. ഗുജറാത്ത് ആ പൂച്ചയ്ക്ക് മണികെട്ടിയെന്നും തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തി മമത പറഞ്ഞു. 

115 സീറ്റിന്റെ ഭൂരിപക്ഷമായിരുന്നു വിജയ് രൂപാണി സര്‍ക്കാരിന് ഉണ്ടായിരുന്നത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭൂരിപക്ഷം 99 ആയി കുറഞ്ഞു. ഇത്തവണ 150 ലേറെ സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്നായിരുന്നു അമിത് ഷാ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ നൂറിന് താഴേക്ക് ഒതുങ്ങിപ്പോയ ബിജെപിക്ക്, കൈവശമുണ്ടായിരുന്ന 16 സീറ്റുകള്‍ നഷ്ടമാകുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്; കേരളത്തിന് രാഹുലിന്റെ അഞ്ച് ഉറപ്പുകള്‍

തൃശൂരില്‍ പത്മജ വേണുഗോപാല്‍ വിജയിക്കും, രാഷ്ട്രീയത്തിനതീതമായ ജനങ്ങളുടെ നിലപാട് അട്ടിമറിയുണ്ടാക്കും: സുരേഷ് ഗോപി

ഭാര്യയെ കൊന്നകേസില്‍ ജയിലില്‍ നിന്നിറങ്ങി 16 കാരനെ കൊന്നു; തലച്ചോര്‍ ഭക്ഷിച്ച് ചോര കുടിച്ചു, പ്രതി പിടിയില്‍

ഒന്‍പതാം ക്ലാസുകാര്‍ക്ക് നല്‍കിയത് എട്ടാം ക്ലാസിലെ ചോദ്യക്കടലാസ്; ഒരു മണിക്കൂര്‍ പരീക്ഷ വൈകി

എൻബിസിസിയിൽ 59 ഒഴിവുകൾ, ഡിപ്ലോമ, എൻജിനിയറിങ്, ബിരുദാനന്തരബിരുദം എന്നിവ ഉള്ളവർക്ക് അവസരം;ഏപ്രിൽ അഞ്ച് വരെ അപേക്ഷിക്കാം

SCROLL FOR NEXT