India

ഗുജറാത്ത് സത്യപ്രതിജ്ഞ ഡിസംബര്‍ 25ന്;  മുഖ്യമന്ത്രിയെ 23ന് അറിയാം

ഗുജറാത്തില്‍ പുതിയ സര്‍ക്കാര്‍ ഡിസംബര്‍ 25ന് അധികാരമേറ്റക്കും. അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25ന് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ പുതിയ സര്‍ക്കാര്‍ ഡിസംബര്‍ 25ന് അധികാരമേറ്റക്കും. അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25ന് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ മുഖ്യമന്ത്രി ആരെന്ന കാര്യത്ത്ില്‍ തീരുമാനം നീളുകയാണ്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ഭരിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ സംബന്ധിക്കും

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി കേന്ദ്രനേതൃത്വം അരുണ്‍ ജെയ്റ്റ്‌ലിയെയാണ് ചുമതലപ്പെടുത്തിയത്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാലാണ് തീരുമാനം നീളുന്നതെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. അരുണ്‍ ജെയ്റ്റ്്‌ലിയും സരോജ് പാണ്ഡ്യേയും ഗുജറാത്തിലെത്തി എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തീരുമാനം ദേശീയ നേതൃത്വത്തെ അറിയിക്കും. തുടര്‍ന്ന് ദേശീയ നേതൃത്വം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. 

യുപിയില്‍ യോഗി ആദിത്യനാഥിനെ പ്രഖ്യാപിച്ച പോലെ അപ്രതീക്ഷിത മുഖ്യമന്ത്രിയെ അവതരിപ്പിക്കുന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ രീതി ഇവിടെയും ആവര്‍ത്തിക്കുമോ എന്ന ആകാംക്ഷയും സംസ്ഥാന ഘടകത്തിനുണ്ട്. എന്നാല്‍ ഗുജറാത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്കു തന്നെയാണു പ്രഥമ പരിഗണന. അങ്ങനെയൊരു സൂചന അമിത് ഷാ നല്‍കിയിട്ടുമുണ്ട്. അതേസമയം രുപാണിയും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലുമാണ് സര്‍ക്കാരിനെ നയിക്കുകയെന്ന് തിരഞ്ഞടുപ്പ് സമയത്ത് അമിത് ഷാ തന്നെ പറഞ്ഞിരുന്നു. മുന്‍പ് നിതിന്‍ പട്ടേലിനെ തള്ളി രൂപാണിയെ മുഖ്യമന്ത്രിയാക്കിയ അമിത്ഷായുടെ തന്ത്രം അതേപടി ആവര്‍ത്തിക്കുമെന്നും ചിലര്‍ കണക്ക് കൂട്ടുന്നുണ്ട്. എന്നാല്‍ പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ രൂപാണിയെ മാറ്റി നിതിന്‍ പട്ടേലിനെ മുഖ്യമന്ത്രിയാക്കുമെന്ന് പ്രതീക്ഷിക്കുന്നവരും ധാരാളമാണ്.

പട്ടീദാര്‍ വിഭാഗത്തില്‍ നിന്നും മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന സാഹചര്യമുണ്ടായാല്‍ കേന്ദ്രസഹമന്ത്രിയായ മന്‍സുഖ് മാണ്ഡവ്യയുടെ പേരും സജീവ പരിഗണനയിലുണ്ട്. മുഖ്യമന്ത്രിയെ പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡാണ് അന്തിമതീരുമാനം കൈക്കൊള്ളകയെന്ന് രൂപാണി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പുതിയ മന്ത്രിസഭ അധികാരമേല്‍ക്കേണ്ടതിനാല്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഇന്ന് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

ആറന്മുളയില്‍ കുമ്മനം, ഗുരുവായൂരില്‍ ബി ഗോപാലകൃഷ്ണന്‍; ബിജെപി രണ്ടാം പട്ടിക പ്രസിദ്ധീകരിച്ചു

ഉറക്കം മുതൽ ഭക്ഷണക്രമം വരെ, റമദാൻ വ്രതത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

5000 രൂപ എസ്‌ഐപി vs അഞ്ചുലക്ഷം ലംപ്‌സം; ചാഞ്ചാട്ട വിപണിയില്‍ ഏതാണ് നല്ലത്? വിശദാംശങ്ങള്‍

സ്ഥാനാര്‍ഥിയായതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു, തെരഞ്ഞെടുപ്പ് മറക്കാന്‍ ആഗ്രഹിക്കുന്ന അധ്യായം: ഫിറോസ് കുന്നംപറമ്പില്‍

SCROLL FOR NEXT