India

ഗുര്‍മീത് തന്നെ വിവാഹം കഴിച്ചാല്‍ അവരുട സ്ഥാനം നഷ്ടപ്പെടുമെന്നായിരുന്നു ഹണിപ്രീതിന് ആശങ്കയെന്ന്  രാഖി സാവന്ത്‌

ഗുര്‍മീതുമായി താന്‍ അടുക്കുന്നതില്‍ ഹണി പ്രീത് ആശങ്കപ്പെട്ടിരുന്നു. തന്നെ വിവാഹം കഴിക്കുമോ എന്നതാകാം ആശങ്കയ്ക്ക്‌ ഇടയാക്കിയതെന്നും രാഖി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ:വിവാദ സ്വാമി ഗുര്‍മീത് റാം റഹീം സിങിനെയും ഹണി പ്രീതിനെയും വര്‍ഷങ്ങളായി പരിചയമുണ്ടെന്ന് നടി  രാഖി സാവന്ത്‌. ഗുര്‍മീതിന്റെയും ഹണി പ്രീതിന്റെയും ജീവിതം പശ്ചാത്തലമാക്കി ചിത്രീകരിക്കുന്ന സിനിമയുടെ വിശേഷങ്ങള്‍ വ്യക്തമാക്കുന്നതിനിടെയാണ് രാഖി ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയില്‍ ഹണിപ്രീതായാണ് രാഖി വേഷമിടുന്നത്

ഗുര്‍മീതിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് സിര്‍സയിലെ ആശ്രമത്തില്‍ എത്തിയത്. ഗുര്‍മീതുമായി താന്‍ അടുക്കുന്നതില്‍ ഹണി പ്രീത് ആശങ്കപ്പെട്ടിരുന്നു. തന്നെ വിവാഹം കഴിക്കുമോ എന്നതാകാം ആശങ്കയ്ക്ക്‌
ഇടയാക്കിയതെന്നും രാഖി പറയുന്നു. എന്നാല്‍ ഗുര്‍മീത് വനികളെ ലൈംഗികമായി ചൂക്ഷണം ചെയ്തതിനോ പുരുഷന്‍മാരെ വന്ധ്യംകരിച്ചതിനെ കുറിച്ചോ തനിക്കറിയില്ലെന്നും നടി പറഞ്ഞു

ആശ്രമത്തിലെത്തിയപ്പോള്‍ അയാള്‍ക്ക് ചുറ്റും അല്‍പവസ്ത്രധാരികളായ നിരവധി പെണ്‍കുട്ടികളെ കണ്ടതായും നടി പറയുന്നു. താന്‍ നരേന്ദ്രമോദിയുടെ ആരാധികയാണെന്നു പറഞ്ഞ രാഖി രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ നിരവധി പേര്‍ നിര്‍ബന്ധിക്കുന്നതായും  പറയുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍