India

ഗോവൻ സംസ്​കാരത്തെ മാനിക്കാത്ത ടൂറിസ്​റ്റുകളെ നാടുകടത്തും : മന്ത്രി മനോഹർ അജഗോങ്കർ

ഗോവയുടെ സംസ്കാരവും പൈതൃകവും അം​ഗീകരിക്കാത്തവരെ സംസ്ഥാനത്തേക്ക് സ്വാ​ഗതം ചെയ്യാനാവില്ല

സമകാലിക മലയാളം ഡെസ്ക്

പനാജി: ​സംസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികൾക്കെതിരെ മറ്റൊരു ​ഗോവൻ മന്ത്രി കൂടി രം​ഗത്ത്. ഗോവൻ സംസ്​കാരത്തെ മാനിക്കാത്ത ടൂറിസ്​റ്റുകളെ നാടുകടത്തുമെന്ന്​ സംസ്ഥാന ടൂറിസം മന്ത്രി മനോഹർ അജഗോങ്കർ പറഞ്ഞു. പനാജിയിൽ ഗോവ ഫുഡ് ആന്റ് കൾച്ചറൽ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. 

​ഗോവയുടെ സംസ്കാരവും പൈതൃകവും അം​ഗീകരിക്കാത്തവരെ സംസ്ഥാനത്തേക്ക് സ്വാ​ഗതം ചെയ്യാനാവില്ല. ഇത്തരക്കാരെ പിന്തുടർന്ന് നാടുകടത്തും. തന്റെ വാക്കുകൾ വ്യക്തമാണ്. ഇക്കാര്യത്തിൽ മറ്റാരുടേയും നിർദേശങ്ങൾ ചെവിക്കൊള്ളില്ല. ​ഗോവൻ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ്. മയക്കുമരുന്ന് വ്യാപാരത്തിനായി ആരും ​ഗോവയിലേക്ക് വരേണ്ടെന്നും മന്ത്രി അജ​ഗോങ്കർ പറഞ്ഞു. 

ഗോവയിലെത്തുന്ന ഇന്ത്യൻ ടൂറിസ്​റ്റുകൾ നികൃഷ്​ട ജീവികളാണെന്നായിരുന്നു കഴിഞ്ഞദിവസം ​ഗോവൻ കൃഷിമന്ത്രി വിജയ്​ സർദേശായിയുടെ പ്രസ്​താവന. ഉ​ത്തരേന്ത്യയിൽ നിന്നുള്ള ടൂറിസ്​റ്റുകൾ ഗോവയെ മറ്റൊരു ഹരിയാനയാക്കാനാണ്​ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി വിജയ് സർദേശായി രം​ഗത്തെത്തി. തന്റെ പ്രസം​ഗം സാഹചര്യത്തിൽ നിന്നും അടർത്തിമാറ്റി വിവാദം ഉണ്ടാക്കുകയായിരുന്നെന്നാണ് സർദേശായിയുടെ വിശദീകരണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

'മുപ്പത് കഴിഞ്ഞാൽ പിന്നെ "തള്ളച്ചികൾ " ആയി, കാലമൊക്കെ മാറി, കൂപമണ്ഡൂകങ്ങളേ'; കുറിപ്പ്

പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിച്ചാല്‍ 15 വര്‍ഷത്തിന് ശേഷം കൂടുതല്‍ നേട്ടം എവിടെ?; ഇപിഎഫ് vs പിപിഎഫ് താരതമ്യം

വരുണിന്റെ ബോഡി കിട്ടിയാലും എന്റെ കണ്ണട കിട്ടില്ല; അതോടെ തപ്പല്‍ നിര്‍ത്തി; നവ്യയുടെ സെല്‍ഫ് ട്രോള്‍

SCROLL FOR NEXT