India

ഗോ കാര്‍ട്ട് റൈഡിനിടെ മുടി ചക്രത്തില്‍ കുടുങ്ങി; എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി മരിച്ചു

ഗോ കാര്‍ട്ട് റൈഡിനിടെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയായ 20കാരിക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഗോ കാര്‍ട്ട് റൈഡിനിടെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയായ 20കാരിക്ക് ദാരുണാന്ത്യം. ചക്രത്തില്‍ മുടി കുടുങ്ങിയാണ് അപകടം ഉണ്ടായത്.

ഹൈദരാബാദ് നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് അപകടം ഉണ്ടായത്. കൂട്ടുകാരൊത്ത് ഗുറാം ഗുഡയിലെ അമ്യൂസ്‌മെന്റ് പര്‍ക്കില്‍ ഗോ കാര്‍ട്ടിങ് ചെയ്യുമ്പോഴാണ് ശ്രീവര്‍ഷിനിക്ക് അപകടം സംഭവിച്ചത്. ഹെല്‍മെറ്റ് ധരിച്ചാണ് റൈഡില്‍ പങ്കെടുത്തത്. എന്നാല്‍ അബദ്ധവശാല്‍ ഹെല്‍മെറ്റിന് വെളിയില്‍ വീണ മുടി വണ്ടിയുടെ ചക്രത്തില്‍ കുടുങ്ങുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീവര്‍ഷിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! മമ്മൂട്ടിയും മോഹൻലാലും ഇനി ആർക്ക് വേണ്ടി വോട്ട് പിടിക്കും'; ലക്ഷ്മിപ്രിയയെ ട്രോളി സോഷ്യൽ മീഡിയ

വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

'ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും?'

ചൂടുകാലത്ത് എസി നല്ലതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

SCROLL FOR NEXT