India

ഗോഡ്‌സെ വിവാദം കത്തി; മഹാത്മാ ഗാന്ധിയെ സോഷ്യല്‍ മീഡിയ മുഖമാക്കി കോണ്‍ഗ്രസ്

ഇത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരായ രാഷ്ട്രീയ ആയുധമായിട്ടാണ് കോണ്‍ഗ്രസ് ഉപയോഗിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സേയെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയാണ് എന്ന് പറഞ്ഞ കമല്‍ഹാസന്റെ പ്രസ്താവന നിരവധി വിവാദങ്ങള്‍ക്കാണ് വഴിതുറന്നത്. ഗോഡ്‌സെയ്ക്ക് പരസ്യ പിന്തുണയുമായി ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് വിവാദം ചൂടുപിടിച്ചത്. ഇത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരായ രാഷ്ട്രീയ ആയുധമായിട്ടാണ് കോണ്‍ഗ്രസ് ഉപയോഗിച്ചത്. വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയയില്‍ മഹാത്മാഗാന്ധിയുടെ ചിത്രം നിറയുകയാണ്. 

ഫേയ്‌സ്ബുക്കിലേയും ട്വിറ്ററിലേയും കോണ്‍ഗ്രസിന്റെ ഓദ്യോഗിക പേജിന്റെ മുഖചിത്രമാണ് കോണ്‍ഗ്രസ് മാറ്റിയത്. ഗാന്ധി ഘാതകനെ പ്രകീര്‍ത്തിച്ച് നിരവധി ബിജെപി നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ മുഖംമാറ്റം. അനന്ദ് കുമാര്‍ ഹെഗ്‌ഡേ, പ്രജ്ഞ സിങ്, നളിന്‍ കട്ടീല്‍ തുടങ്ങിയവരാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 

ഗോഡ്‌സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും ഇവര്‍ക്ക് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നുമായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രജ്ഞ സിങ് താക്കൂര്‍ പറഞ്ഞത്. ബിജെപി നേതൃത്വം ഇതിനെതിരേ രംഗത്തെത്തിയതോടെ അവസാനം പ്രജ്ഞ ക്ഷമ പറഞ്ഞ് തടിയൂരുകയായിരുന്നു. മഹാത്മാഗാന്ധിയെ പാകിസ്ഥാന്റെ രാഷ്ട്രപിതാവെന്ന് വിളിച്ച അനില്‍ സൗമിത്രയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ബിജെപി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ഇവരെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു