India

ഗൗരി മരിച്ചത് പിന്നില്‍ നിന്നുള്ള വെടിയേറ്റ്: പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് 

രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ പിന്നില്‍ നിന്ന് വെടിവെയ്ക്കുകയായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് അന്വേഷണസംഘം ഉദ്യോഗസ്ഥര്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തിലേക്ക് നയിച്ചത് ശരീരത്തിന്റെ പിന്നില്‍ നിന്ന് ക്ലോസ് റേഞ്ചില്‍ ഏറ്റ വെടിയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഹൃദയവും ശ്വാസകോശവും തുളച്ച് പുറത്തുകടന്ന മൂന്നാമത്തെ വെടിയേറ്റ് നിമിഷങ്ങള്‍ക്കകം ഗൗരിയുടെ മരണം സംഭവിച്ചിരിക്കാം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി. 

 സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് രാജരാജേശ്വരി റോഡിലെ സ്വവസതിക്ക് മുന്നില്‍ കൊല്ലപ്പെട്ടത്.ശരീരത്തില്‍ വെടിയേറ്റതിന്റെ ആറ് മുറിവുകളുണ്ട്. മുന്നില്‍ നിന്ന് ഏറ്റ രണ്ട് വെടിയും അടിവയറ്റിലാണ് കൊണ്ടത്. അക്രമികളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ പിന്നില്‍ നിന്ന് വെടിവെയ്ക്കുകയായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് അന്വേഷണസംഘം ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

കല്‍ബുര്‍ഗിയെ കൊല്ലാന്‍ ഉപയോഗിച്ച 7.56 എംഎം നാടന്‍ പിസ്റ്റള്‍ തന്നെയാണ് ഗൗരിയെ കൊല്ലാന്‍ ഉപയോഗിച്ചത് എന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഒരാള്‍ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; 'ഇതോ ധൂര്‍ത്ത്?'; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

കെട്ടിപ്പിടിച്ച് സൗഹൃദം പങ്കിട്ട് ഇന്ത്യ- പാക് ക്രിക്കറ്റ് താരങ്ങൾ! വിഡിയോ വൈറൽ

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു