India

ഗൗരി ലങ്കേഷ് വധം: ഒരാള്‍ കസ്റ്റഡിയില്‍

ഇയ്യാളെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചെു കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.ആന്ധ്രാപ്രദേശ് സ്വദേശിയാണ് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ളത്. ഇയ്യാളെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്. സിസി ടിവി ദൃശ്യങ്ങളുമായി സാമ്യമുള്ളയാളാണ് കസ്റ്റഡിയിലുള്ളത്. പല സ്ഥലങ്ങളിലെ സിസി ടിവി ദൃശ്യങ്ങളില്‍ ഇയ്യാളെ കണ്ടതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ അഞ്ചിന് രാത്രിയാണ് ബൈക്കിലെത്തിയ അക്രമികള്‍ ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. ബെംഗളൂരുവിലെ രാജ രാജേശ്വരിനഗറിലുള്ള സ്വവസതിയില്‍ വെച്ചാണ് കെല്ലപ്പെട്ടത്. ബിജെപി-സംഘപരിലാര്‍ ശക്തികള്‍ക്കെതിരെ നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്ന ഗൗരി ലങ്കേഷിന്റെ വധത്തെത്തുടര്‍ന്ന് രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ