India

ഗൗരിയെ കൊന്നത് തങ്ങളല്ല; കുറ്റം സമ്മതിച്ചതിന് പൊലീസ് വാഗ്ദാനം 25 ലക്ഷം രൂപ; വെളിപ്പെടുത്തലുമായി പ്രതികള്‍

ഗൗരിയെ കൊന്നത് തങ്ങളല്ല-  കുറ്റം സമ്മതിച്ചതിന് പൊലീസ് വാഗ്ദാനം 25 ലക്ഷം രൂപ - വെളിപ്പെടുത്തലുമായി പ്രതികള്‍

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റുമരിച്ച സംഭവത്തില്‍ കുറ്റം സമ്മതിക്കുന്നതിന് കര്‍ണാടക പൊലീസ് 25 ലക്ഷം രൂപ വാഗ്ദാനം നല്‍കിയതായി പ്രതിയുടെ വെളിപ്പെടുത്തല്‍. കുടുംബം ഇല്ലാതാക്കുമെന്ന പൊലീസ് ഭീഷണിയെ തുടര്‍ന്നാണ് കുറ്റം സമ്മതിപ്പിച്ചതെന്നു മറ്റൊരു പ്രതിയും ആരോപിച്ചു. 

കേസില്‍ പ്രതികളായ പരശുറാം വാഗ്മറും മനോഹര്‍ ഇഡ്‌വെ എന്നിവരാണ് കര്‍ണാടക പൊലീസിനെ പ്രതിരോധത്തിലാക്കി രംഗത്തെത്തിയത്. കേസില്‍ തനിക്കു യാതൊരു പങ്കുമില്ലെന്നും സുഹൃത്തുക്കളെയും കുടുംബത്തെയും അപകടത്തിലാക്കുമെന്നു ഭീഷണിപ്പെടുത്തി കുറ്റം സമ്മതിക്കാന്‍ പൊലീസ് നിര്‍ബന്ധിച്ചുവെന്നും കോടതിയിലേക്കു കൊണ്ടുപോകുംവഴി മനോഹര്‍ പറഞ്ഞു. പണം വാഗ്ദാനം ചെയ്‌തെന്ന് വാഗ്മറെയും ആരോപിച്ചു. 

പ്രതികളുടെ വെളിപ്പെടുത്തലില്‍ പ്രതികരിക്കാന്‍ അന്വേഷണ സംഘം തയാറായിട്ടില്ല. വാഗ്മറെയും മനോഹറുമുള്‍പ്പെടെ 12 പേരെയാണ് ഗൗരി ലങ്കേഷ് വധത്തില്‍ പൊലീസ് ഇതുവരെ അറസറ്റ് ചെയ്തിട്ടുള്ളത്. 2017 സെപ്റ്റംബര്‍ അഞ്ചിന് ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീട്ടില്‍ വച്ചാണു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് വെടിയേറ്റുമരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം