India

ചികിത്സക്കിടെ ഡോക്ടറുടെ തൊട്ടുതലോടല്‍; യുഎസില്‍ ഇന്ത്യന്‍ ഡോക്ടര്‍ക്ക് തടവ് ശിക്ഷ

ഒഹിയോയിലെ ഡെയ്ടണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഡോക്ടറായിരുന്ന അഗര്‍വാള്‍ ചികിത്സയ്ക്കിടെയായിരുന്നു രോഗികളോട് മോശമായി പെരുമാറിയത്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ലൈംഗിക ആസ്വാദന ഉദ്ദേശത്തോടെ കൗമാരക്കാരികളായ രണ്ട് രോഗികളെ  തടവിയ ഇന്ത്യന്‍ ഡോക്ടര്‍ക്ക് യു.എസില്‍ തടവുശിക്ഷ. പത്തുമാസത്തേക്കാണ് തടവുശിക്ഷ. 

40 കാരനായ അരുണ്‍ അഗര്‍വാളാണ് ശിക്ഷിക്കപ്പെട്ടത്. ഒഹിയോയിലെ ഡെയ്ടണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഡോക്ടറായിരുന്ന അഗര്‍വാള്‍ ചികിത്സയ്ക്കിടെയായിരുന്നു രോഗികളോട് മോശമായി പെരുമാറിയത്. കേസിനാസ്പദമായ സംഭവം നടന്നത്2013നും 15നും ഇടയിലാണ്്.

കേസെടുത്തതിനു പിന്നാലെ രാജ്യം വിടാന്‍ ശ്രമിക്കവെയാണ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തത്. ആശുപത്രി അധികൃതര്‍ ഈ സംഭവം പൊലീസില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നില്ല. ഇയാളെ ഇന്ത്യയിലേക്കു നാടുകടത്തുമെന്നാണ് റിപ്പോര്‍ട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

'ഇവർ ​ഗണേശ പൂജയ്ക്ക് അല്ലേ വന്നത്, അല്ലാതെ റാംപ് വാക്കിനല്ലല്ലോ ?'; വസ്ത്രധാരണത്തിന്റെ പേരിൽ ദിഷ പഠാനിക്ക് വിമർശനം

കരുവാറ്റ വധക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകാം; ജെജെബി ഉത്തരവ് ശരിവച്ച് ഹൈക്കോടതി

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയെ ‘കോഴി’യായി ചിത്രീകരിച്ച് കോലം ബസ് കയറ്റിവിട്ടു; പാലക്കാട്ട് കോൺഗ്രസിന്റെ വേറിട്ട പ്രതിഷേധം

കുടലിന്റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ചത്, പപ്പായ കിട്ടിയാൽ കളയരുത്