India

ചികിത്സയ്ക്കിടെ 'വായ് പൊട്ടിത്തെറിച്ചു'; സ്ത്രീക്ക് അസാധാരണ മരണം

ഉത്തര്‍പ്രദേശില്‍ ചികിത്സയ്ക്കിടെ വായ് പൊട്ടിത്തെറിച്ച് സ്ത്രീക്ക് അസാധാരണ മരണം

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:ഉത്തര്‍പ്രദേശില്‍ ചികിത്സയ്ക്കിടെ വായ് പൊട്ടിത്തെറിച്ച് സ്ത്രീക്ക് അസാധാരണ മരണം. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ കഴിഞ്ഞദിവസമാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

വിഷം കഴിച്ച് അവശതയിലായ സ്ത്രീയെ അലിഗഡിലെ ജെ എന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്കിടെയാണ് അസാധാരണ സംഭവം അരങ്ങേറിയത്. വായില്‍ കുഴലിട്ട് വിഷം പുറത്തെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 

സള്‍ഫ്യൂരിക് ആസിഡ് ആകാം രോഗി കഴിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചികിത്സയ്ക്കിടെ കുഴലുവഴി സള്‍ഫ്യൂരിക് ആഡിസും ഓക്‌സിജനുമായുളള സമ്പര്‍ക്കത്തില്‍ പൊട്ടിത്തെറി സംഭവിച്ചതാകാമെന്നും ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുകയുളളുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെക്‌സാസില്‍ ഫ്രാന്‍സിന്റെ 'വാട്ടര്‍ ലൂ'; 'ഞങ്ങളാണ് നമ്പര്‍ വണ്‍'; സ്‌പെയിന്‍ ലോകകപ്പ് ഫൈനലില്‍

19 വര്‍ഷങ്ങള്‍ക്ക് ശേഷം തസ്ലീമ നസ്രീന്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങി വരുന്നു; പരിപാടിയില്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും ക്ഷണം

'ഒരടിയ്ക്ക് കോളുണ്ടെന്നല്ലേ അശരീരി'; സോഷ്യല്‍ മീഡിയ ഇളക്കി മറിച്ച് ബേസിലിന്റെ പോസ്റ്റ്; അല്ലു അര്‍ജുന്‍ ചിത്രം ഉറപ്പിച്ച് ആരാധകര്‍

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

കണ്ണൂരിൽ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു, മൃതദേഹം കുളിമുറിയിൽ; സഹോദരി ഭർത്താവ് കസ്റ്റഡിയിൽ