India

ഇന്നത്തെ സ്‌പെഷ്യല്‍ 'അയ്യര്‍ ചിക്കന്‍' ; പുലിവാലു പിടിച്ച് ഹോട്ടലുടമ, പ്രതിഷേധം

മാംസഭക്ഷണത്തിന് അയ്യര്‍ എന്ന പേരു നല്‍കിയതിനെതിരെ ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : സ്‌പെഷ്യല്‍ ചിക്കന്‍ വിഭവത്തിന് 'അയ്യര്‍ ചിക്കന്‍' എന്ന് പേരു നല്‍കിയതിന് പുലിവാലു പിടിച്ചിരിക്കുകയാണ് ഹോട്ടലുടമ. തമിഴ്‌നാട്ടിലെ മധുരയില്‍ പ്രവര്‍ത്തിക്കുന്ന  'മിലഗു' എന്ന ഹോട്ടലാണ് ചിക്കന്‍ വിഭവത്തിന് 'കുംഭകോണം അയ്യര്‍ ചിക്കന്‍' എന്ന പേരുനല്‍കിയത്. 

മാംസഭക്ഷണത്തിന് അയ്യര്‍ എന്ന പേരു നല്‍കിയതിനെതിരെ ബ്രാഹ്മിന്‍സ് അസോസിയേഷന്‍സ് ഉള്‍പ്പെടെ ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ചിക്കന്‍ വിഭവത്തിന്റെ പേരു മാറ്റി. സംഭവത്തില്‍ ഹോട്ടലുടമ ക്ഷമ ചോദിക്കുകയും ചെയ്തു. 

സോഷ്യല്‍ മീഡിയയില്‍ അടക്കം സ്‌പെഷ്യല്‍ ചിക്കന്‍ വിഭവത്തിന് കുംഭകോണം അയ്യര്‍ ചിക്കന്‍ ചിക്കന്‍ എന്ന പേരു നല്‍കിയത് മാറ്റുമെന്ന് ഹിന്ദുസംഘടനകള്‍ക്ക് ഹോട്ടലുടമ ഉറപ്പുനല്‍കിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം