India

ചിന്‍മയാനന്ദിന് എതിരായ പീഡനക്കേസ്; പെണ്‍കുട്ടി മൊഴി മാറ്റി 

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ചിന്‍മയാനന്ദിന് എതിരെയുള്ള ലൈംഗിക പീഡനാരോപണ കേസില്‍ പരാതിക്കാരിയായ വിദ്യാര്‍ത്ഥിനി മൊഴിമാറ്റി.

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ചിന്‍മയാനന്ദിന് എതിരെയുള്ള ലൈംഗിക പീഡനാരോപണ കേസില്‍ പരാതിക്കാരിയായ വിദ്യാര്‍ത്ഥിനി മൊഴിമാറ്റി. ലഖ്‌നൗവിലെ പ്രത്യേക കോടതി ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് 24കാരിയായ നിയമവിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായെന്ന മൊഴി നിഷേധിച്ചത്. 

അക്രമികളുടെ സമ്മര്‍ദ്ദത്തിലാണ് ചിന്‍മയാനന്ദിനെതിരെ ലൈംഗീകാരോപണം ഉന്നയിച്ച് പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. അഡീഷ്ണല്‍ ജില്ലാ ജഡ്ജ് പവന്‍ കുമാര്‍ റായ്ക്ക് മുമ്പാകെയാണ് മുമ്പ് പറഞ്ഞതെല്ലാം നിരാകരിച്ച് പെണ്‍കുട്ടി പുതിയ മൊഴി നല്‍കിയത്

അതേസമയം മൊഴിമാറ്റിയതിന് പെണ്‍കുട്ടിക്കെതിരെ കേസെടുക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി. പെണ്‍കുട്ടിയെ വിസ്തരിക്കണമെന്നും ആരുടെ സമ്മര്‍ദ്ദപ്രകാരമാണ് മൊഴി മാറ്റിയതെന്ന്് വ്യക്തമാകണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്റെ അപേക്ഷ രജിസ്റ്റര്‍ ചെയ്യാനും വാദിയുടെയും പ്രതിയുടെയും പുതിയ മൊഴിപ്പകര്‍പ്പുകള്‍ ഹാജരാക്കാനും ജഡ്ജി പി കെ റായ് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 15ന് വീണ്ടും വാദം കേള്‍ക്കും. 

ചിന്‍മയാനന്ദ് ട്രസ്റ്റിന് കീഴില്‍ ഷാജഹാന്‍പുരിലുള്ള ലോ കോളജിലെ വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടി കഴിഞ്ഞ വര്‍ഷമാണ് സ്വാമി ചിന്‍മയാനന്ദ് ഒരുവര്‍ഷത്തോളം പീഡിപ്പിച്ചതായി ആരോപിച്ച് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2019 സെപ്റ്റംബറില്‍ ചിന്‍മയാനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അലഹബാദ് ഹൈക്കോടതി ഈ വര്‍ഷം ഫെബ്രുവരിയിലാണ് ചിന്‍മയാനന്ദിന് ജാമ്യം അനുവദിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT