India

ബോളിവുഡ് താരങ്ങള്‍ക്ക് പാക് ചാരസംഘടനയുമായി അടുത്ത ബന്ധം ; ഗുരുതര ആരോപണവുമായി ബിജെപി നേതാവ്

പാക് ചാരസംഘടന ഐഎസ്‌ഐ, പാക് സൈന്യം എന്നിവയുമായും അനിഷേധ്യമായ ബന്ധമുണ്ടെന്ന് ബിജെപി നേതാവ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ ചില സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി ബിജെപി നേതാവ്. ചില ബോളിവുഡ് താരങ്ങള്‍ക്ക് അടക്കം പാകിസ്ഥാനികളുമായും വിദേശ ഇന്ത്യാക്കാരുമായി ബന്ധമുണ്ടെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് ജയ് പാണ്ഡെ ആരോപിച്ചു. 

വ്യക്തിപരവും ബിസിനസ് പരവുമായ ബന്ധമാണ് ബോളിവുഡ് സിനിമാക്കാര്‍ക്ക് ഇവരുമായിട്ടുള്ളത്. ഇതിന്റെ ഞെട്ടിക്കുന്ന തെളിവുകള്‍ ലഭിച്ചു. ഈ പാകിസ്ഥാനികള്‍ക്കും വിദേശ ഇന്ത്യാക്കാര്‍ക്കും കശ്മീരില്‍ അക്രമം നടത്തുന്നതില്‍ വ്യക്തമായ പങ്കുണ്ട്. കൂടാതെ പാക് ചാരസംഘടന ഐഎസ്‌ഐ, പാക് സൈന്യം എന്നിവയുമായും അനിഷേധ്യമായ ബന്ധമുണ്ടെന്ന് ബിജെപി നേതാവ് പറഞ്ഞു. 

ട്വിറ്ററിലൂടെയായിരുന്നു പാര്‍ട്ടി വക്താവു കൂടിയായ പാണ്ഡെയുടെ ആരോപണം. എന്നാല്‍ താരങ്ങളുടെ ആരുടെയും പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ദേശസ്‌നേഹികളായ ബോളിവുഡ് സിനിമാപ്രവര്‍ത്തകര്‍ ഇത്തരക്കാരെ വേണ്ടെന്ന് വെക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു. 

ജയന്ത് പാണ്ഡയുടെ ട്വീറ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇത്തരക്കാരെ ഒറ്റപ്പെടുത്തുകയല്ല, നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കുകയാണ് വേണ്ടത്. എന്തുകൊണ്ട് എന്‍ഐഎ അന്വേഷണത്തിന് താങ്കള്‍ ആവശ്യപ്പെടുന്നില്ല, എന്തുകൊണ്ട് ഇത്തരക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാകുന്നില്ല, താങ്കള്‍ ആരെയാണ് ഭയക്കുന്നത് തുടങ്ങി നിരവധി ചോദ്യങ്ങളാണ് നവമാധ്യമങ്ങളില്‍ ഉയരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT