പ്രതീകാത്മകചിത്രം 
India

ചൈനയില്‍ നിന്ന് കുതിരപ്പുറത്ത് ആയിരക്കണക്കിന് സെക്‌സ് ടോയ്‌സ്, ലക്ഷ്യം  ഇന്ത്യ; കാറിലേക്ക് മാറ്റുന്നതിനിടെ പിടികൂടി 

 ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച ആയിരക്കണക്കിന് സെക്‌സ് ടോയ്‌സ് ഭൂട്ടാന്‍ പൊലീസ് പിടികൂടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച ആയിരക്കണക്കിന് സെക്‌സ് ടോയ്‌സ് ഭൂട്ടാന്‍ പൊലീസ് പിടികൂടി. സെക്‌സ് ടോയ്‌സ് ശേഖരവുമായി എത്തിയ വാഹനം ഉള്‍പ്പെടെ മൂന്ന് ബോലേറോ കാറുകളും പൊലീസ് പിടിച്ചെടുത്തു. 

ചൈന- ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നിന്നും  സെക്‌സ് ടോയ്‌സുമായി വന്ന വാഹനമാണ് പിടികൂടിയത്. ചൈനയില്‍ നിന്ന് കുതിരപ്പുറത്തേറ്റി കൊണ്ടുവന്ന ഇവ ബൊലേറോയിലേക്ക് മാറ്റുന്നതിനിടയിലാണ് റോയല്‍ ഭൂട്ടാന്‍ പൊലീസ് ഇവരെ പിടികൂടിയത്. ചൈനയില്‍ നിന്നുള്ള പുതപ്പുകളും ചായപ്പൊടിയുമാണെന്ന വ്യാജേനയായിരുന്നു സെക്‌സ് ടോയ്‌സ് കടത്തല്‍. മൂന്ന് ബൊലേറോ വാഹനങ്ങളാണ് റോയല്‍ ഭൂട്ടാന്‍ പൊലീസ് പിടികൂടിയത്.

ഇതില്‍ രണ്ടു വാഹനത്തില്‍ പുതപ്പും ചായപ്പൊടിയുമാണ് കണ്ടെത്തിയതെന്നും റോയല്‍ ഭൂട്ടാന്‍ പൊലീസ് വിശദമാക്കുന്നു. ഭൂട്ടാനീസ് ന്യൂസ് പേപ്പറിന്റെ എഡിറ്റര്‍ ടെന്‍സിങ് ലാംസാങ് ആണ് വിവരം പുറത്ത് വിട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT