India

ചോരയുറ്റുന്ന ഭ്രൂണവുമായി പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍: പീഡിപ്പിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

മധ്യപ്രദേശിലെ ഗ്രാമമായ സത്‌നയില്‍ നിന്നുള്ള 20 കാരിയായ ദളിത് പെണ്‍കുട്ടിയാണ് ബുധനാഴ്ച ഭ്രൂണവുമായി സ്‌റ്റേഷനിലെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

സത്‌ന: മാസങ്ങളോളമായി ലൈംഗിക പീഡനം നേരിടുന്ന യുവതി അവസാനം വളര്‍ച്ചയെത്താത്ത ഭ്രൂണവുമായെത്തിയത് പൊലീസ് സ്റ്റേഷനില്‍. ആറു മാസം പ്രായമായ ഭ്രൂണം പ്ലാസ്റ്റിക് കവറിലാക്കിയാണ് പെണ്‍കുട്ടി എസ്പി ഓഫിസിലെത്തിയത്. മധ്യപ്രദേശിലെ സത്‌നയിലാണ് സംഭവം. കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി പേര്‍ തന്നെ പീഡിപ്പിക്കുകയായിരുന്നെന്നും തുടര്‍ന്നാണ് അബോര്‍ഷന്‍ സംഭവിച്ചതെന്നും പെണ്‍കുട്ടി പൊലീസിനോട് വെളിപ്പെടുത്തി.

സംഭവത്തെ കുറിച്ച് പിന്നീട് അന്വേഷിച്ച പൊലീസ് അബോര്‍ഷന് സഹായിച്ച നഴ്‌സ് അടക്കമുള്ള കുറ്റവാളികളില്‍ ചിലരെ അറസ്റ്റ് ചെയ്തു. രാജ്യത്ത് സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. 

മധ്യപ്രദേശിലെ ഗ്രാമമായ സത്‌നയില്‍ നിന്നുള്ള 20 കാരിയായ ദളിത് പെണ്‍കുട്ടിയാണ് ബുധനാഴ്ച ഭ്രൂണവുമായി സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നീരജ് പാണ്ഡേ, സഹോദരന്‍ ധീരജ് പാണ്ഡേ എന്നിവരാണ് അറസ്റ്റിലായത്. കുറ്റകൃത്യത്തില്‍ പങ്കുള്ള നഴ്‌സ് സപ്‌ന പാണ്ഡേയും അറസ്റ്റിലായിട്ടുണ്ട്. പട്ടിക ജാതി പട്ടിക വര്‍ഗ പീഡനമടക്കമുള്ള നിരവധി കുറ്റകൃത്യങ്ങളാണ് പ്രതികളില്‍ ചുമത്തിയിരിക്കുന്നതെന്ന് എസ്പി രാജേഷ് ഹിങ്കാക്കര്‍ പറഞ്ഞു.

പ്രതികള്‍ രണ്ടു പേരും ചേര്‍ന്ന മാസങ്ങളായി യുവതിയെ പിഡിപ്പിക്കുകയായിരുന്നു. ഗര്‍ഭിണിയായതോടെ വിവാഹ വാഗ്ദാനവും നല്‍കി. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് തടങ്കലിലാക്കിയ തന്നെ രണ്ട് സഹോദരന്‍മാരും ചേര്‍ന്ന് രണ്ടാഴ്ച തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സത്‌നയിലായിരുന്ന തന്നെ അവശതയെ തുടര്‍ന്ന് ഇവര്‍ തന്നെ ആശുപത്രിയിലാക്കിയെന്നും അവിടെ വച്ച് നഴ്‌സ് അബോര്‍ഷന് സഹായിച്ചെന്നും യുവതി പൊലീസിനോട് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT