ഉമറി: ജഡ്ജി ഇരിക്കുന്ന കസേരകണ്ടപ്പോള്‍ തോന്നിയ ആഗ്രഹത്തില്‍ അതിലിരുന്ന് സെല്‍ഫിയെടുത്ത പൊലീസ് ട്രെയ്‌നിക്ക് പണി കിട്ടി. മദ്യപ്രദേശിലെ ഉമറിയിയിലെ പൊലീസ് അക്കാദമിയില്‍ ട്രെയിനിയായ രാം അവതാര്‍ റാവത്തിനാണ് സെല്‍ഫി മോഹം പാരയായത്.
തുറന്നുകിടന്നിരുന്ന കോടതിമുറിയിലെ ജില്ലാ ജഡ്ജിയുടെ കസേരക്കണ്ടപ്പോള്‍ തോന്നിയ സെല്‍ഫി മോഹം രണ്ടാമതൊന്നു ആലോചിക്കാതെ നടപ്പാക്കുകകയായിരുന്നു 28കാരനായ രാം അവതാര്‍. പക്ഷെ തക്കസമയത്ത് കോടതി ജീവനക്കാരന്‍ അകത്തേക്കെത്തിയതാണ് രാമിന് വിനയായത്. ജീവനക്കാരന്‍ രാമിനെ കൈയ്യോടെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. രാം മദ്യലഹരിയിലായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates