India

കലാപവും കൊറോണയും; ഹോളി ആഘോഷത്തിനില്ലെന്ന് കെജരിവാള്‍

ഈവര്‍ഷം ഹോളി ആഘോഷിക്കുന്നില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഈവര്‍ഷം ഹോളി ആഘോഷിക്കുന്നില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഡല്‍ഹി വര്‍ഗീയ കലാപത്തിന്റെയും കൊറോണ വൈറസ് ഭീഷണിയുടെയും പശ്ചാത്തലത്തിലാണ് കെജരിവാള്‍ ഹോളി ആഘോഷം മാറ്റിവച്ചിരിക്കുന്നത്. 

കലാപത്തില്‍ നിരവധിപേരുടെ ജീവന്‍ നഷ്ടപ്പെട്ടു. ജനങ്ങള്‍ ഇപ്പോഴും വേദനയിലാണ്. അതുകൊണ്ട് ഞാനും മന്ത്രിസഭാ അംഗങ്ങളും എംഎല്‍എമാരും ഹോളി ആഘോഷത്തില്‍ നിന്ന് വിട്ടുനില്‍ക്കും- അദ്ദേഹം വ്യക്തമാക്കി. 

തുടര്‍ച്ചയായി മൂന്നാമതും ഡല്‍ഹിയില്‍ എഎപി അധികാരത്തിലെത്തിയതിന് ശേഷം വരുന്ന ആദ്യത്തെ ഹോളിയാണിത്. മാര്‍ച്ച് 9,10 തീയതികളിലാണ് ഹോളി ആഘോഷം. 

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഹോളി ആഘോഷത്തിനില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നേരത്തെ അറിയിച്ചിരുന്നു. 

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കണം എന്നാണ് വിദഗ്ധരുടെ നിര്‍ദേശം. അതിനാല്‍ ഇത്തവണ ഹോളി ആഘോഷത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു- എന്നായിരുന്നു മോദിയുടെ ട്വീറ്റ്. 

നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഹോളി ആഘോഷം ഏറ്റവും പ്രധാനപ്പെട്ടതാണ്. എന്നാല്‍ കൊറോണവൈറസിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ ഹോളി ആഘോഷത്തില്‍ നിന്ന് പിന്‍മാറുകയാണ്- അമിത് ഷാ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ