India

ജനിച്ചത് പെണ്‍കുഞ്ഞുങ്ങളായതിന്റെ പേരില്‍ പീഢനം: യുവതി ആത്മഹത്യ ചെയ്തു

യുവതിയുടെ അമ്മ നല്‍കിയ പരാതിയെത്തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ: ഇരട്ടപെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ പീഡനം നേരിട്ട യുവതി ആത്മഹത്യ ചെയ്തു. യുവതിയുടെ അമ്മ നല്‍കിയ പരാതിയെത്തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യ പ്രേരണയ്ക്കാണ് കേസെടുത്തത്.

2009ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇതുവരെ ഗര്‍ഭം ധരിക്കാത്തതിനായിരുന്നു മാനസിക പീഢനമേല്‍ക്കേണ്ടി വന്നിരുന്നത്. ഇതിനെ തുടര്‍ന്ന് ബീജസങ്കലനത്തിലൂടെയാണ് യുവതി ഗര്‍ഭം ധരിച്ചു. ഇതിന്റെ ചികിത്സയ്ക്കായി രണ്ട് ലക്ഷം രൂപയും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ഇരട്ടപെണ്‍കുഞ്ഞുങ്ങള്‍ക്കാണ് യുവതി ജന്‍മം നല്‍കിയതെന്നറിഞ്ഞപ്പോള്‍ പീഢനം വര്‍ധിക്കുകയായിരുന്നു. അത് സഹിക്കാനാവാതെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നും പരാതിയില്‍ പറയുന്നു. ഗര്‍ഭാവസ്ഥയില്‍ പോലും യുവതി അതിക്രൂര പീഢനങ്ങള്‍ക്കിരയായിരുന്നുവെന്ന് യുവതിയുടെ അമ്മ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT