India

ജനിച്ചത് പെണ്‍കുട്ടി; നിമിഷങ്ങള്‍ക്കുള്ളില്‍ ഫ്ലാറ്റിലെ 21ാം നിലയില്‍ നിന്നും  നവജാത ശിശുവിനെ എറിഞ്ഞുകൊന്നു; ദാരുണം

ജയ് ഭാരത് കോംപ്ലക്‌സിന്റെ മുകളിലത്തെ നിലയിലെ ഒരു കുളിമുറിയുടെ ജനലിലൂടെ  അജ്ഞാതനായ ഒരാള്‍ കുഞ്ഞിനെ എറിയുകയായിരുന്നെന്ന് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്


മുബൈ: നവജാത ശിശുവിനെ 21ാംനിലയില്‍ നിന്ന് എറിഞ്ഞുകൊന്നു.മുംബൈയിലെ കണ്ടിവാലിയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം

മുംബൈയിലെ ലാല്‍ജി പാഡ പ്രദേശത്തെ ചേരി പുനരധിവാസ അതോറിറ്റി പദ്ധതി പ്രകാരം നിര്‍മ്മിച്ച ഫ്ലാറ്റില്‍ നിന്നാണ് കുട്ടിയെ വലിച്ചെറിഞ്ഞത്. ജയ് ഭാരത് കോംപ്ലക്‌സിന്റെ മുകളിലത്തെ നിലയിലെ ഒരു കുളിമുറിയുടെ ജനലിലൂടെ  അജ്ഞാതനായ ഒരാള്‍ കുഞ്ഞിനെ എറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.പെണ്‍കുട്ടി ജനിച്ച് നിമിഷങ്ങള്‍ക്കകമാണ് വലിച്ചെറിഞ്ഞതെന്നും പൊക്കിള്‍കൊടിയുടെ ഭാഗം ശരിരത്തിനൊപ്പമുണ്ടായിരുന്നതായും പൊലീസ് പറയുന്നു.

ഫ്ലാറ്റിലെ ഏത് മുറിയില്‍ നിന്നാണ് കുട്ടിയെ വലിച്ചെറിഞ്ഞതെന്ന് അറിയില്ലെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. അയാളാണ് ആദ്യം കുഞ്ഞിന്റെ മൃതദേഹം കണ്ടത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

SCROLL FOR NEXT