India

വാജ്‌പേയിയുടെ ചിത്രവുമായി 100 രൂപ നാണയം, പുറത്തിറക്കിയത് ജന്മദിന വേളയില്‍

മുപ്പത്തഞ്ച് ഗ്രാം ഭാരമുളള നാണയത്തിന്‍റെ ഒരു വശത്ത് വാജ്‍പേയിയുടെ ചിത്രവും മറുവശത്ത് അശോകസ്തംഭത്തിലെ സിംഹ മുദ്രയുമാണുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽ​ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‍പേയിയുടെ ചിത്രവുമായി നൂറ് രൂപയുടെ നാണയം പുറത്തിക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാണയം പുറത്തിറക്കിയത്. വാജ്പെയിയുടെ ജന്മദിനത്തിന് ഒരു ദിവസം മുൻപാണ് നാണയം പുറത്തിറക്കിയിരിക്കുന്നത്. 

മുപ്പത്തഞ്ച് ഗ്രാം ഭാരമുളള നാണയത്തിന്‍റെ ഒരു വശത്ത് വാജ്‍പേയിയുടെ ചിത്രവും മറുവശത്ത് അശോകസ്തംഭത്തിലെ സിംഹ മുദ്രയുമാണുള്ളത്. ചിത്രത്തിന് താഴെ അദ്ദേഹത്തിന്‍റെ ജനന, മരണ വര്‍ഷങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. 

വാജ്പെയ് അന്തരിച്ചെന്ന വാർത്ത തനിക്കിപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്നും അദ്ദേഹം ഒപ്പമില്ലെന്ന സത്യം ഉൾകൊള്ളാൈൻ കഴിയുന്നില്ലെന്നും നാണയം പുറത്ത‌ുവിട്ടുകൊണ്ട് മോദി പറഞ്ഞു. ബിജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കമുള്ള നേതാക്കൾ പങ്കെടുത്ത ചടങ്ങിലാണ് നാണയം പുറത്തുവിട്ടത്. എൽ കെ അദ്വാനി, അരുൺ ജയിറ്റ്ലി തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു. 

വാജ്‍പേയിയോടുള്ള ബഹുമാന സൂചകമായി നേരത്തെ നാല് ഹിമാലയന്‍ കൊടുമുടികള്‍ക്ക് അദ്ദേഹത്തിന്‍റെ പേര് നല്‍കിയിരുന്നു. ഛത്തീസ്ഗഢിലെ നയാ റായ്പുരിയെ 'അടല്‍ നഗര്‍' എന്ന് പുനര്‍ നാമകരണം ചെയ്തിരുന്നു. 2018 ഓഗസ്റ്റ് 16 നാണ് വാജ്‍പേയി അന്തരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT