India

ജന്മദിനാഘോഷത്തിന് കേക്ക് മുറിക്കാന്‍ കൂറ്റന്‍ വാള്‍; 19കാരന്‍ അറസ്റ്റില്‍

വാള്‍ ഉപയോഗിച്ച് ബര്‍ത്ത്‌ഡേ കേക്ക് മുറിച്ച സംഭവത്തില്‍ 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: വാള്‍ ഉപയോഗിച്ച് ബര്‍ത്ത്‌ഡേ കേക്ക് മുറിച്ച സംഭവത്തില്‍ 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കേക്ക് മുറിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഈ വിഡിയോ വൈറലായിരുന്നു. തുടര്‍ന്നാണ് യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഒക്ടോബര്‍ 21നായിരുന്നു നിഖിലിന്റെ ജന്മദിനാഘോഷം. സുഹൃത്തുക്കള്‍ നിഖിലാനായി സമ്മാനിച്ചത് വലിയ കേക്കായിരുന്നു. ആഘോഷത്തിനിടെ വാള്‍ ഉപയോഗിച്ചാണ് നിഖില്‍ കേക്ക് മുറിച്ചത്. ഇതിന് പിന്നാലെ ആഘോഷത്തിന്റെ വീഡിയോയും ഫോട്ടോസും വ്യാപകമായി വാട്‌സാപ്പുകളില്‍ പ്രചരിച്ചു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് പട്ടേലിന്റെ വീട്ടില്‍ റെയ്ഡ് നടത്തി. വാള്‍ പിടിച്ചെടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ആയുധം കൈവശം വച്ചതിന് വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT