India

ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യയിലേക്കില്ല ?; ഷിന്‍സോ ആബേ യാത്ര റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഞായറാഴ്ച ഇന്ത്യയിലെത്തുമെന്നാണ് അറിയിച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി :  ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പൗരത്വ ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് സന്ദര്‍ശനം റദ്ദാക്കാന്‍ ആലോചിക്കുന്നത്. ജപ്പാനിലെ ജിജി പ്രസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഞായറാഴ്ച ഇന്ത്യയിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ ഇന്ത്യയില്‍ തങ്ങുന്ന ആബേ പ്രധാനമന്ത്രി അടക്കം നിരവധി പ്രമുഖരുമായി കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിരുന്നു. അസം തലസ്ഥാനമായ ഗുവാഹത്തിയിലാണ് ഷിന്‍സോ ആബെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നത്.

എന്നാല്‍ പൗരത്വബില്ലിനെതിരെ അസമിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ശക്തമായ പ്രക്ഷോഭം തുടരുകയാണ്.  സംഘര്‍ഷം ശക്തമായതോടെ ഗുവാഹത്തിയില്‍ അടക്കം അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരിക്കുകയാണ്. നേരത്തെ പ്രതിഷേധക്കാര്‍ ഷിന്‍സോ ആബേ-നരേന്ദ്രമോദി കൂടിക്കാഴ്ചയുടെ വേദികളില്‍ ഒന്ന് തകര്‍ത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT