India

ജമ്മു കശ്മീരില്‍ പശുവിന് പിന്നാലെ കഴുതക്കും ഹാള്‍ ടിക്കറ്റ് 

'കച്ചൂര്‍ ഖര്‍' എന്ന പേരില്‍ കഴുതയുടെ ചിത്രവുമായി എത്തിയ അപേക്ഷയ്ക്കാണ് ഹാള്‍ടിക്കറ്റ് അനുവദിച്ചത്. 

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജമ്മു കശ്മീര്‍ സര്‍വീസ് ബോര്‍ഡിന്റെ തഹസില്‍ദാര്‍ സ്ഥാനത്തേക്കുള്ള പരീക്ഷ എഴുതാന്‍ പശുവിന് ഹാള്‍ ടിക്കറ്റ് ലഭിച്ചത്. എന്നാല്‍ ഇത്തവണ ഹാള്‍ടിക്കറ്റ് ലഭിച്ചത് ഒരു കഴുതക്കാണ്. 'കച്ചൂര്‍ ഖര്‍' എന്ന പേരില്‍ കഴുതയുടെ ചിത്രവുമായി എത്തിയ അപേക്ഷയ്ക്കാണ് ഹാള്‍ടിക്കറ്റ് അനുവദിച്ചത്. 

വരുന്ന ഞായറാഴ്ചയാണ് കഴുതയ്ക്ക് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. സംഭവത്തെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റുകളും ട്രോളുകളുമായി സമൂഹമാധ്യമങ്ങളില്‍ ആഘോഷമാണ്. ഹാള്‍ടിക്കറ്റിന്റെ ചിത്രം സഹിതമാണ് സോഷ്യല്‍ മീഡിയയില്‍ സംഭവം വൈറലാവുന്നത്. ഇത് അധികൃതര്‍ പരിശോധിച്ചിട്ടില്ലെന്നതും ചിത്രങ്ങളില്‍ തന്നെ വ്യക്തമാണ്. 

സംഭവത്തില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2015ല്‍ സമാനമായ രീതിയില്‍ പശുവിന് ഹാള്‍ ടിക്കറ്റ് അനുവദിച്ചത് ഏറെ വിവാദമായിരുന്നു. 'ബൗണ്‍ പശു' എന്നര്‍ഥമുള്ള കാച്ചിര്‍ ഗാവ് എന്ന പേരിലാണ് പശുവിന് ജമ്മു കാശ്മീര്‍ പ്രഫഷണല്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ബോര്‍ഡ് ഹാള്‍ ടിക്കറ്റ് പുറപ്പെടുവിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

കോഴിക്കോട് സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചും ക്രിക്കറ്റ് കളിച്ചും സഞ്ജു, വിഡിയോ

'ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം ചെയ്തു'; രാജ്യസഭയില്‍ ചിരി പടര്‍ത്തി ഖാര്‍ഗെയുടെ പ്രസംഗം

പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

SCROLL FOR NEXT