India

ജയയുടെ സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വിജയാശംസകള്‍ നേര്‍ന്ന് രജനീകാന്ത്

ആര്‍കെ നഗറിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഗംഗൈ അമരന് വിജയാശംകള്‍ നേര്‍ന്ന് രജനീകാന്ത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ജയലളിതയുടെ മരണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ആര്‍കെ നഗറിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഗംഗൈ അമരന് വിജയാശംകള്‍ നേര്‍ന്ന് രജനീകാന്ത്. അമരന്റെ പോയ്‌സ് ഗാര്‍ഡനിലെ വീട്ടില്‍ വെച്ചായിരുന്നു  കൂടിക്കാഴ്ച.  ബിജെപി സ്ഥാനാര്‍ത്ഥിയുമായുള്ള കൂടിക്കാഴ്ച തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് രജനീകാന്ത് എത്തുമെന്ന സൂചനയായി വിലയിരുത്തലുകളുണ്ടെങ്കിലും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് രജനികാന്ത് വ്യക്തമാക്കുന്നത്. 

ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഗംഗൈ അമരന്‍ ഇളയരാജയുടെ സഹോദരനാണ്. തെരഞ്ഞെടുപ്പില്‍ ഗംഗൈ അമരനെതിരെ രംഗത്തുള്ളത് ജയലളിതയുടെ സഹേദരപുത്രി ദീപ ജയകുമാറും, ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മരുത് ഗണേഷും എഐഎഡിഎംകെ സഥാനാര്‍ത്ഥിയായി ടിടി ദിനകരുനുമാണ് രംഗത്തുള്ളത്. 

ഏപ്രില്‍ 12നാണ് തെരഞ്ഞെടുപ്പ്. നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിക്കാനുള്ള അവസാനദിവസം ബുധനാഴ്ചയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'