India

ജയിലിലെ ഭക്ഷണം കഴിച്ച് 14 കിലോ കുറഞ്ഞു, തന്നെ കാണുന്നത് കുരങ്ങിനെ പോലെ; പരാതിയുമായി ക്രിസ്റ്റ്യന്‍ മിഷേല്‍

യൂറോപ്യന്‍ രീതിയിലുള്ള പ്രഭാതഭക്ഷണം ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്നാണ് ക്രിസ്റ്റ്യന്‍ മിഷേല്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; മൃഗശാലയിലെ കുരങ്ങിനെ പോലെയാണ് തന്നെ ജയിലില്‍ കാണുന്നതെന്ന് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ക്രിസ്റ്റിയന്‍ മിഷേല്‍. പുളുങ്ങിയ ഭക്ഷണമാണ് തനിക്ക് തരുന്നതെന്നും ഇതിനാല്‍ ശരീരഭാരം 16 കിലോ കുറഞ്ഞെന്നുമ അദ്ദേഹം ആരോപിച്ചു. ക്രിസ്റ്റിയന്‍ മിഷേല്‍ പരാതി പറഞ്ഞതിന് പിന്നാലെ അദ്ദേഹത്തെ താമസിപ്പിച്ചിരിക്കുന്ന തീഹാര്‍ ജയിലിലെ ഉദ്യോഗസ്ഥരോട് കോടതിയില്‍ ഹാജരാതാന്‍ സ്‌പെഷ്യല്‍ സിബിഐ ജഡ്ജി അരവിന്ദ് കുമാര്‍ ഉത്തരവിട്ടു. 

യൂറോപ്യന്‍ രീതിയിലുള്ള പ്രഭാതഭക്ഷണം ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്നാണ് ക്രിസ്റ്റ്യന്‍ മിഷേല്‍ പറയുന്നത്. കൂടാതെ സഹതടവുകാര്‍ ജയിലിനുള്ളില്‍ തുറന്ന സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുമെന്നും ഇത് ചെയ്യാന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നും മിഷേല്‍ കൂട്ടിച്ചേര്‍ത്തു. കുടുംബത്തിനൊപ്പം ഈസ്റ്റര്‍ ആഘോഷിക്കാന്‍ ഏഴ് ദിവസം ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇത് നിഷേധിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT