India

ജയ് ശ്രീറാം വിളിച്ചില്ല;  തീ കൊളുത്തിയ പതിനഞ്ചുകാരന്‍ മരിച്ചു

ജയ്ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന് സംഘപരിവാറുകാര്‍ തീ കൊളുത്തിയ മുസ്ലീം ബാലന്‍ മമരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ജയ്ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന് സംഘപരിവാറുകാര്‍ തീ കൊളുത്തിയ മുസ്ലീം ബാലന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ചന്ദൗലിയില്‍ രണ്ടുദിവസം മുന്‍പാണ് സയ്യാദ് രാജ സ്വദേശിയായ മുഹമ്മദ് ഖാലിദിനെ തീ കൊളുത്തിയത്. 60 ശതമാനത്തിലേറെ പൊളളലേറ്റ് വാരാണസിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്.

ബൈക്കിലെത്തിയ നാലുപേര്‍ ഞായറാഴ്ചയാണ് ഖാലിദിനെ തട്ടിക്കൊണ്ടുപോയത്. ജയ്ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചപ്പോള്‍ സംഘം അതിക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തകുകയായിരുന്നു. എന്നാല്‍ ഖാലിദ് മുന്നുതവണ വിരുദ്ധമായാണ് മൊഴിനല്‍കിയതെന്നും സ്വയം തീ കൊളുത്തിയതാണെന്നുമാണ് പൊലീസ് പറയുന്നത്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രംപിനെ പിന്തുണച്ച് യുഎസ് സെനറ്റ്; യുദ്ധാധികാരങ്ങള്‍ കുറയ്ക്കാനുള്ള പ്രമേയം വോട്ടിനിട്ട് തള്ളി

സഞ്ജു വീണ്ടും തിളങ്ങുമോ?, പ്രതീക്ഷയോടെ ആരാധകര്‍; ഇന്ത്യ- ഇംഗ്ലണ്ട് സെമി ഇന്ന്

പരീക്ഷ ഭയമോ?, കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ 'ചിരി' ഹെല്‍പ് ലൈന്‍, ചെയ്യേണ്ടത് ഇത്രമാത്രം

തകര്‍ന്ന ഇറാന്‍ യുദ്ധക്കപ്പലില്‍ നിന്നും 87 മൃതദേഹങ്ങള്‍ കണ്ടെടുത്തു, 32 പേരെ രക്ഷിച്ചു; 60 ഓളം പേരെ ഇനിയും കണ്ടെത്താനായില്ല

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; ​ഗൾഫിൽ ഇന്ന് പരീക്ഷയില്ല

SCROLL FOR NEXT