India

ജയ് ഷായുടെ അപകീര്‍ത്തികേസില്‍ 'ദി വയറിന്' എതിരായ നടപടികള്‍ തടഞ്ഞു

ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ മകന്‍ ജയ് ഷാ നല്‍കിയ അപകീര്‍ത്തി കേസില്‍ ന്യൂസ് വെബ് സൈറ്റായ ദി വയറിനെതിരായ നടപടികള്‍ സുപ്രീംകോടതി തടഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ മകന്‍ ജയ് ഷാ നല്‍കിയ അപകീര്‍ത്തി കേസില്‍ ന്യൂസ് വെബ് സൈറ്റായ ദി വയറിനെതിരായ നടപടികള്‍ സുപ്രീംകോടതി തടഞ്ഞു. കേസില്‍ ഗുജറാത്ത് കോടതിയുടെ തുടര്‍നടപടികളാണ് സുപ്രീംകോടതി തടഞ്ഞത്. അപകീര്‍ത്തി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദി വയര്‍ സമര്‍പ്പിച്ച ഹര്‍ജി കണക്കിലെടുത്താണ് സുപ്രീംകോടതി നടപടി. ഏപ്രില്‍ 12ന് വെബ് സൈറ്റിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. അതുവരെ നടപടികള്‍ നിര്‍ത്തിവെയ്ക്കാനാണ് സുപ്രീംകോടതി ഗുജറാത്ത് കോടതിയോട് ആവശ്യപ്പെട്ടത്.

താന്‍ സാമ്പത്തികതട്ടിപ്പ് നടത്തിയെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച ദി വയറിനെതിരെ ഒക്ടോബറിലാണ് ജയ് ഷാ അപകീര്‍ത്തി കേസ് നല്‍കിയത്. ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലേറി ഒരു വര്‍ഷം പിന്നിട്ടപ്പോഴെക്കും തന്റെ കമ്പനിയുടെ വരുമാനത്തില്‍ ക്രമാതീതമായ വര്‍ധന ഉണ്ടായി എന്ന ദി വയറിന്റെ വാര്‍ത്തയാണ് കേസിന് ആധാരം.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെബ് സൈറ്റ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അനുകൂലമായ വിധിയുണ്ടായില്ല. പ്രഥമദൃഷ്ട്യാ കേസിന് ആധാരമായ വാര്‍ത്താ റിപ്പോര്‍ട്ടില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് ചൂണ്ടികാണിച്ച കോടതി വിചാരണ നേരിടാനും ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

SCROLL FOR NEXT