India

ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം : രേഖകള്‍ പുറത്തുവിടരുതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ; ഒന്നും മറയ്ക്കാനില്ലെന്ന് സുപ്രീംകോടതി

ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ജസ്റ്റിസ് ബ്രിജ് ഗോപാല്‍ ലോയയുടെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് മുദ്രവെച്ച കവറില്‍ രേഖകള്‍ കൈമാറിയത്. ജസ്റ്റിസ് ലോയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കമുള്ള രേഖകളാണ് നല്‍കിയത്. 

ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് ജൂനിയറായ മിശ്രയുടെ ബെഞ്ച് പരിഗണിക്കുന്നതിനെതിരെ ചെലമേശ്വറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ജഡ്ജിമാര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ഈ എതിര്‍പ്പ് തള്ളിയ ചീഫ് ജസ്റ്റിസ് കേസ് മിശ്രയുടെ ബെഞ്ചില്‍ തന്നെ നിലനിര്‍ത്തുകയായിരുന്നു. രേഖകള്‍ രഹസ്യമാക്കിവെക്കണമെന്നും, പരസ്യപ്പെടുത്തരുതെന്നും ഹരീഷ് സാല്‍വേ കോടതിയോട് അഭ്യര്‍ത്ഥിച്ചു. 

എന്നാല്‍ കേസില്‍ ഒന്നും ഒളിച്ചുവെക്കേണ്ടെന്ന് കോടതി വ്യക്തമാക്കി. ഈ കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച രേഖകള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കേണ്ടതുണ്ട്. കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കാനും ജസ്റ്റിസ് അരുണ്‍ മിശ്ര ആവശ്യപ്പെട്ടു. കേസ് ഒരാഴ്ചത്തേക്ക് മാറ്റിവെക്കാനും കോടതി തീരുമാനിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT