India

ജിംനേഷ്യങ്ങളും യോഗാ കേന്ദ്രങ്ങളും 5ന് തുറക്കാം, കടുത്ത നിബന്ധന; മാര്‍ഗനിര്‍ദേശങ്ങളായി

കണ്ടയ്ന്‍മെന്റ് സോണിലുള്ള ജിമ്മുകള്‍ക്കും യോഗ സെന്ററുകള്‍ക്കും പ്രവര്‍ത്തനാനുമതിയില്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അണ്‍ലോക്ക് 3യുടെ ഭാഗമായി രാജ്യത്ത് ജിംനേഷ്യങ്ങളും യോഗാ കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. കണ്ടയ്ന്‍മെന്റ് സോണിലുള്ള ജിമ്മുകള്‍ക്കും യോഗ സെന്ററുകള്‍ക്കും പ്രവര്‍ത്തനാനുമതിയില്ല.

ഓഗസ്റ്റ് അഞ്ചു മുതലാണ് ജിമ്മുകള്‍ക്കും യോഗാ സെന്ററുകള്‍ക്കും പ്രവര്‍ത്തിക്കാനാവുക. അറുപത്തിയഞ്ചു വയസിനു മുകളിലുള്ളവര്‍, രോഗങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, പത്തു വയസിനു താഴെയുള്ള കുട്ടികള്‍ എന്നിവര്‍ ജിമ്മുകളിലോ യോഗ കേന്ദ്രങ്ങളിലോ പോവരുതെന്ന് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. കൂടുതല്‍ പേര്‍ ഒത്തുചേരുന്നത് ഒഴിവാക്കാന്‍ സമയം ക്രമീകരിക്കണം. അകത്തേക്കു കയറുമ്പോഴും പുറത്തേക്കിറങ്ങുമ്പോഴും തിരക്ക് ഉണ്ടാവുന്ന സാഹചര്യം ഒഴിവാക്കണം. ഓരോ ബാച്ചിനും ഇടയില്‍ പതിനഞ്ചു മുതല്‍ മുപ്പതു മിനിറ്റ് വരെയുള്ള ഇടവേള വേണം. ഈ സമയം അണുനശീകരണ, ശുദ്ധീകരണ പ്രവൃത്തികള്‍ നടത്തണം. 95 ശതമാനത്തില്‍ താഴെ ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവല്‍ ഉള്ളവരെ വ്യായാമത്തിന് അനുവദിക്കരുത്.

വ്യക്തികള്‍ തമ്മില്‍ ആറടിയെങ്കിലും അകലം പാലിക്കണം. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണം. മാസ്‌ക് ധരിച്ച് വ്യായാമം ചെയ്യുമ്പോള്‍ ശ്വസന പ്രശ്‌നം അനുഭവപ്പെടുന്നവര്‍ മുഖമറ ധരിക്കണം. സാനിറ്റൈസര്‍ ഉപയോഗിക്കുന്നതോ കൈകള്‍ കഴുകുന്നതോ നിര്‍ബന്ധമായും പാലിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

വ്യായാമം ചെയ്യുന്ന ഒരാള്‍ക്ക് നാലു ചതുരശ്ര അടി സ്ഥലം ലഭിക്കത്ത വിധത്തില്‍ വേണം ക്രമീകരണം. ആറടി അകലത്തില്‍ വേണം ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍. വേണ്ടിവന്നാല്‍ തുറസ്സായ സ്ഥലങ്ങളില്‍ വ്യായാമം പ്രോത്സാഹിപ്പിക്കാവുന്നതാണ്. അകത്തു കയറാനും പുറത്തിറങ്ങാനും വ്യത്യസ്ത വാതിലുകള്‍ നല്ലതാണ്. ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം