India

ജീന്‍സ് ഇട്ട പെണ്ണിനെ ഒരാണും കല്യാണം കഴിക്കില്ലെന്ന് കേന്ദ്രമന്ത്രി

ജീന്‍സ് ഇട്ട പെണ്ണിനെ ഒരാണും കല്യാണം കഴിക്കില്ലെന്ന് കേന്ദ്രമന്ത്രി - പരമ്പരാഗത വസ്ത്രങ്ങള്‍ക്ക് പകരം ജീന്‍സ് വസ്ത്രം ധരിച്ചാല്‍ പുരോഹിതര്‍ പോലും ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കില്ല 

സമകാലിക മലയാളം ഡെസ്ക്

ഗൊരഖ്പൂര്‍:  ജീന്‍സ് ഇട്ട പെണ്ണിനെ ഒരാണും കല്യാണം കഴിക്കില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി സത്യാപാല്‍ സിംഗ്. ഗൊരഖ്പൂരില്‍ മഹാറാണ പ്രതാപ് ശിക്ഷ പരിഷത്ത് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയായിരുന്നു ബിജെപി സഹമന്ത്രിയുടെ വിവാദ പ്രസ്താവന.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സാക്ഷിയാക്കിയായിരുന്നു സത്യാപാല്‍ സിംഗിന്റെ പരാമര്‍ശം. പരമ്പരാഗത വസ്ത്രങ്ങള്‍ക്ക് പകരം ജീന്‍സ് വസ്ത്രം ധരിച്ചാല്‍ പുരോഹിതര്‍ പോലും ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജീന്‍സ് ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരായ വസ്ത്രമാണെന്നും മുന്‍ ഐപിഎസ് ഓഫീസര്‍ കൂടിയായ അദ്ദേഹം പറഞ്ഞു.

മഠങ്ങളും ക്ഷേത്രങ്ങളുമാണ് രാജ്യത്ത്  സംസ്‌കാരവും വിദ്യാഭ്യാസവും പടുത്തുയര്‍ത്തിയതെന്നും പുതിയ തലമുറയെ നേര്‍വഴിയ്ക്ക് നയിക്കുന്നതിനായി പഠനരീതിയില്‍ കാലോചിതമായ മാറ്റം വേണമെന്നും അദ്ദേഹം പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

SCROLL FOR NEXT