പ്രതീകാത്മക ചിത്രം 
India

ജീവിത ശൈലിയില്‍ ഭാര്യയ്ക്ക് അസംതൃപ്തി; ഗര്‍ഭിണിയുടെ കഴുത്തറുത്തു, തല അടിച്ചു തകര്‍ത്ത് കൊലപ്പെടുത്തി; പത്രപ്രവര്‍ത്തകരെ വിളിച്ചു പറഞ്ഞു, ഭര്‍ത്താവ് അറസ്റ്റില്‍

ഗര്‍ഭിണിയായ ഭാര്യയെ ഹാമര്‍ കൊണ്ട് തലയ്ക്ക് അടിച്ചുകൊന്ന കെട്ടിട നിര്‍മ്മാണ തൊഴിലാളി അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ര്‍ഭിണിയായ ഭാര്യയെ ഹാമര്‍ കൊണ്ട് തലയ്ക്ക് അടിച്ചുകൊന്ന കെട്ടിട നിര്‍മ്മാണ തൊഴിലാളി അറസ്റ്റില്‍. ഗ്രേറ്റര്‍ നോയിഡയിലാണ് മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നത്. അതി ക്രൂരമായാണ് അഖിലേഷ് തന്റെ ഭാര്യയായ ബിജിയെ കൊലപ്പെടുത്തിയത്. പലതവണ ഹാമര്‍ കൊണ്ട് തലയ്ക്കടിച്ചും കഴുത്ത് മുറിച്ചുമായിരുന്നു കൊലപാതകം. 

കൊലപാതകത്തിന് ശേഷം ഒരു പത്രത്തിന്റെ ഓഫീസില്‍ വിളിച്ച് താന്‍ ഭാര്യയെ കൊന്നെന്ന് പറഞ്ഞ ഇയാളെ, മാധ്യമപ്രവര്‍ത്തകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് എത്തുമ്പോള്‍, ഭാര്യയുടെ മൃതശരീരത്തിന് അരികില്‍ ഇരിക്കുകയായിരുന്നു ഇയാള്‍. 

പ്രേമത്തിലായിരുന്ന ബിജിയും അഖിലേഷും 2015ലാണ് കുടുംബങ്ങളുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരാകുന്നത്. ഗ്രേറ്റര്‍ നോയിഡയിലെ ഒരു വാടക ഫ്‌ലാറ്റില്‍ രണ്ട് മക്കള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു ഇവര്‍. വീണ്ടും ഗര്‍ഭിണിയായ ബിജി പുതിയ ഫ്‌ലാറ്റിലേക്ക് മാറിയതില്‍ അസംതൃപ്തയായിരുന്നു. ബിജിയുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാന്‍ തനിക്കായില്ലെന്നും അഖിലേഷ് പൊലീസിനോട് പറഞ്ഞു. 

ബിജിയുടെ നിര്‍ബന്ധപ്രകാരം നിരവധി വീടുകളില്‍ മാറി താമസിച്ചു. വിവാഹത്തിന് ശേഷം തന്റെ ജീവിത ശൈലികളോട് പൊരുത്തപ്പെടാന്‍ ബിജിക്ക് സാധിച്ചില്ലെന്നും അഖിലേഷ് പൊലീസിനോട് പറഞ്ഞു. ബുധനാഴ്ച ഉച്ചയോടെ രണ്ടുപേരും തമ്മില്‍ തര്‍ക്കമുണ്ടായതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT