India

ജീവിതം ‌അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ടു: പെൺകുട്ടിക്ക് മോമോ ചലഞ്ചിൽ പങ്കെടുക്കാൻ ക്ഷണം

പ​ശ്ചി​മ ബം​ഗാ​ളി​ലെ ഒ​ന്നാം വ​ർ​ഷ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക്കാണ് മോമോ ചലഞ്ചിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത്.  

സമകാലിക മലയാളം ഡെസ്ക്

ജ​യ്പാ​ൽ​ഗു​ഡി: മോ​മോ ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക്ഷ​ണം ല​ഭി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി പെ​ണ്‍​കു​ട്ടി പോ​ലീ​സി​ൽ. പ​ശ്ചി​മ ബം​ഗാ​ളി​ലെ ഒ​ന്നാം വ​ർ​ഷ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക്കാണ് മോമോ ചലഞ്ചിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത്.  

ക​ഴി​ഞ്ഞ ദി​വ​സം അ​മ്മ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​യ​തി​നു പി​ന്നാ​ലെ താ​ൻ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നു പെ​ണ്‍​കു​ട്ടി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ മോ​മോ ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക്ഷ​ണ​വു​മാ​യി ത​നി​ക്ക് വാ​ട്സ്ആ​പ്പി​ൽ അ​പ​രി​ചി​ത ന​മ്പരി​ൽ​നി​ന്നു സ​ന്ദേ​ശം ല​ഭി​ച്ചെ​ന്നാ​ണു പെ​ണ്‍​കു​ട്ടി പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. 

സ​ന്ദേ​ശം ല​ഭി​ച്ച​തി​നു പി​ന്നാ​ലെ മൂ​ത്ത സ​ഹോ​ദ​ര​നെ വി​വ​ര​മ​റി​ച്ച പെ​ണ്‍​കു​ട്ടി പി​ന്നീ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. 

ക​ഴി​ഞ്ഞ ദി​വ​സം രാ​ജ​സ്ഥാ​നി​ൽ മോ​മോ ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ത്ത പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. മോ​മോ ച​ല​ഞ്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​യി​ലെ ആ​ദ്യ മ​ര​ണ​മാ​ണ് ഇ​തെ​ന്ന് ടൈം​സ് ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ർ​ട്ട് ചെ​യ്തു.

കു​ട്ടി​ക​ളെ​യും കൗ​മാ​ര​ക്കാ​രെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള മോ​മോ ച​ല​ഞ്ച് വാ​ട്സ്ആ​പ്പ്പോ​ലു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ്ര​ച​രി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​ജ്ഞാ​ത​നെ പ​രി​ച​യ​പ്പെ​ടാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന മെ​സേ​ജി​ൽ​നി​ന്നാ​ണ് ച​ല​ഞ്ചി​ന്‍റെ തു​ട​ക്കം. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ കോ​ണ്‍​ടാ​ക്ട് ന​മ്പ​ർ സ്വ​ന്ത​മാ​ക്കി​യ​ശേ​ഷം ഓ​രോ ടാ​സ്കു​ക​ൾ ന​ൽ​കു​ന്നു. പേ​ടി​പ്പെ​ടു​ത്തു​ന്ന മെ​സേ​ജു​ക​ളും വീ​ഡി​യോ​ക​ളും ഇ​തി​നി​ടെ കു​ട്ടി​ക​ൾ​ക്ക് മോ​മോ അ​ഡ്മി​ൻ അ​യ​ച്ചു​കൊ​ടു​ക്കും. സ്വ​യം മു​റി​വേ​ൽ​പ്പി​ക്കാ​നും ആ​ത്മ​ഹ​ത്യ ചെ​യ്യാ​നു​മൊ​ക്കെ പ്രേ​ര​ണ ന​ൽ​കു​ന്ന​താ​ണ് മോ​മോ ച​ല​ഞ്ചി​ലെ ടാ​സ്കു​ക​ളെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

മുട്ട പുഴുങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോവരുത്

'വർഷങ്ങളോളം കാത്തിരുന്ന്, ശാഖകളിലേക്ക് പടർന്ന ഒരു സ്വപ്നം'; മരത്തിന് മുകളിൽ കഫേ തുടങ്ങിയ സന്തോഷം പങ്കുവച്ച് ഹരീഷ് ഉത്തമൻ

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

SCROLL FOR NEXT