India

ജീവിതത്തില്‍ ഇതുവരെ ബാങ്കില്‍ പോയിട്ടില്ല; കൂലിപ്പണിക്കാരന് രണ്ടര ലക്ഷത്തിന്റെ നികുതി അടക്കാന്‍ നോട്ടീസ്

ഒന്നരക്കോടി രൂപയുടെ പണമിടപാടു നടത്തിയെന്നു കാണിച്ച് കൂലിപ്പണിക്കാരനു രണ്ടര ലക്ഷം രൂപ നികുതിയടക്കാന്‍ നോട്ടീസ്

Author : സമകാലിക മലയാളം ഡെസ്ക്

നബരംഗ്പുര്‍: ഒന്നരക്കോടി രൂപയുടെ പണമിടപാടു നടത്തിയെന്നു കാണിച്ച് കൂലിപ്പണിക്കാരനു രണ്ടര ലക്ഷം രൂപ നികുതിയടക്കാന്‍ നോട്ടീസ്. ഒഡീഷയിലെ നബരംഗ്പൂര്‍ പുജാരി ബരന്ദി വില്ലേജിലെ സ്വനാധര്‍ ഗോണ്ഡിനാണ് നോട്ടിസ് ലഭിച്ചത്.

സ്വനാധറിന്റെ അക്കൗണ്ടില്‍ 1.47 കോടി രൂപ നിക്ഷേപിച്ചതായും അതിന്റെ നികുതിയായി 2.59 ലക്ഷം രൂപ അടച്ചിട്ടില്ലെന്നും നോട്ടിസില്‍ പറയുന്നു. ഇതുവരെയായി ബാങ്കില്‍ പോലും പോകാത്ത തനിക്ക് ലക്ഷങ്ങളുടെ നികുതി അടക്കാന്‍ നോട്ടീസ് വന്ന ഞെട്ടലിലാണ് ഇദ്ദേഹം.

'ജീവിതത്തില്‍ ബാങ്കില്‍ പോയിട്ടില്ല. കടയുടെ ഉടമസ്ഥന്റെ മകന്‍ ആധാര്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ് എന്നിവ വാങ്ങിയിരുന്നു. വെള്ളക്കടലാസില്‍ വിരലടയാളം പതിച്ചു. അവന്‍ ചതിച്ചതാകാം'- സ്വനാധര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!