junaid 
India

ജുനൈദ് കൊലപാതകം: മുഖ്യപ്രതി അറസ്റ്റില്‍;  കുറ്റം സമ്മതിച്ചതായി പോലീസ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: കഴിഞ്ഞ മാസം ഹരിയാനയില്‍ ട്രയിനില്‍ മര്‍ദ്ദനത്തിനിരയായി 17 കാരന്‍ മരിച്ച കേസില്‍ മുഖ്യപ്രതി മഹാരാഷ്ട്രയില്‍ അറസ്റ്റിലായി. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഫരീദാബാദ് പോലീസ് നിയമ പ്രശ്‌നങ്ങളുള്ളതിനാല്‍ ഇയാളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും വ്യക്തമാക്കി. 

മഹാരാഷ്ട്രയിലെ ധൂലെ ജില്ലയില്‍ വെച്ചാണ് മുഖ്യപ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും. ഈ മാസം 22നു ഡെല്‍ഹിയിയില്‍ നിന്നും ഈദ് ആഘോഷത്തിനായി സാധനങ്ങള്‍ വാങ്ങി മടങ്ങുമ്പോഴാണ് ജുനൈദും സഹോദരങ്ങളായ സക്കീര്‍, മുഹ്‌സിന്‍, ഹസീബ് എന്നിവരെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. മുസ്ലിം വിരുദ്ധരാണ് ആക്രമണം നടത്തിയതെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജുനൈദിനെ ആക്രമിക്കുന്ന സമയത്തു മാട്ടിറച്ചി തിന്നുന്നവന്‍, ചേലാകര്‍മം ചെയ്തവന്‍ എന്നൊക്കെ പറഞ്ഞുകൊണ്ടായിരുന്നു ആക്രമിച്ചിരുന്നതെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍