India

ജുനൈദ് കൊലപാതകം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ജുനൈദിനെ ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അസോതി എന്ന സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

ഹരിയാന: ബീഫ് കൈവശം വെച്ചിട്ടുണ്ടെന്നാരോപിച്ച് ഹരിയാനയില്‍ ട്രെയിനില്‍ വെച്ച് ഒരു സംഘം ആളുകള്‍ ജുനൈദ് എന്ന പതിനേഴുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക തെളിവായി സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജുനൈദിനെ ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അസോതി എന്ന സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

ജുനൈദിന്റെ ശരീരം കിടക്കുന്ന സ്ഥലത്ത് രണ്ട് പേര്‍ ബൈക്കില്‍ സ്ഥലത്തെത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബൈക്ക് യാത്രക്കാരില്‍ ഒരാളുടെ തലയില്‍ മുറിവേറ്റിട്ടിട്ടുള്ളതും ചോരയൊലിച്ച മുറിവ് കെട്ടിവെച്ചിരുന്നതായും ദൃശ്യത്തിലുണ്ട്. ഇയാള്‍ക്ക് ട്രെയിനിലെ അക്രമവുമായി ബന്ധമുണ്ടോ എന്നാണ് സംശയം. ഇരുപതോളം പേര്‍ ചേര്‍ന്നാണ് ജുനൈദിനേയും മൂന്ന് സഹോദരങ്ങളേയും ആക്രമിച്ചത്. എന്നാല്‍ പൊലീസ് ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. 

ജുനൈദിനേയും സഹോദരന്‍മാരായ ഹസീബ്, ഷാക്കിര്‍, മൊഹ്‌സിന്‍ എന്നിവരെയാണ് പെരുന്നാള്‍ ഷോപ്പിംഗ് കഴിഞ്ഞ് ട്രെയിനില്‍ വരുന്ന വഴി ഒരു സംഘം ആക്രമിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജുനൈദ് മരിക്കുകയായിരുന്നു. പടിയിലായ രമേശ് എന്നയാള്‍ താന്‍ മദ്യലഹരിയില്‍ മറ്റുള്ളവരുടെ നിര്‍ദേശപ്രകാരം ജുനൈദിനെയും സഹോദരന്‍മാരെയും ആക്രമിക്കുകയായിരുന്നു എന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'