India

ജൂണിലെ പരീക്ഷ; ഇ​ഗ്നോ അപേക്ഷാ തീയതി നീട്ടി

ജൂണിലെ പരീക്ഷ; അപേക്ഷാ തീയതി നീട്ടി ഇ​ഗ്നോ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ജൂണിലെ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്നോ) നീട്ടി. ജൂൺ 15 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. ഇഗ്നോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം.

നേരത്തെ മെയ് 31 വരെയാണ് അപേക്ഷ സമർപ്പിക്കാൻ സമയം നൽകിയിരുന്നത്. ലോക്ക്ഡൗൺ നീട്ടിയതോടെയാണ് കൂടുതൽ സമയം അനുവദിച്ചിരിക്കുന്നത്. എന്നാൽ ജൂണിലെ പരീക്ഷാ തീയതി ഇതുവരെ ഇഗ്നോ പ്രഖ്യാപിച്ചിട്ടില്ല.

ഇത് മൂന്നാം തവണയാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള തീയതി ഇഗ്നോ നീട്ടുന്നത്. ആദ്യം ഏപ്രിൽ 30 വരെയാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ സമയം അനുവദിച്ചിരുന്നത്. ലോക്ക്ഡൗൺ നീട്ടിയതോടെ ഇത് മെയ് 15വരെയും പിന്നീട് മെയ് 31 വരെയും നീട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

SCROLL FOR NEXT