റൊമീല ഥാപ്പര്‍ 
India

ജെഎന്‍യുവിന് ഇതില്‍ക്കൂടുതല്‍ താഴാനാവുമോ? റൊമീല ഥാപ്പര്‍ വിവാദത്തില്‍ ശശി തരൂര്‍

ജെഎന്‍യുവിന് ഇതില്‍ക്കൂടുതല്‍ താഴാനാവുമോ? റൊമീല ഥാപ്പര്‍ വിവാദത്തില്‍ ശശി തരൂര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രഫസര്‍ എമിരിറ്റ പദവിയില്‍ തുടരുന്നതിന് പ്രമുഖ ചരിത്രകാരി റൊമീല ഥാപ്പര്‍ ബയോഡാറ്റ നല്‍കണമെന്ന ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ നിര്‍ദേശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനുമായ ശശി തരൂര്‍. അപമാനിക്കുന്നതിനേക്കാള്‍ മോശമായ പ്രവൃത്തിയാണ് യൂണിവേഴ്‌സിറ്റിയില്‍നിന്നുണ്ടായിരിക്കുന്നതെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു. ജെഎന്‍യുവിന്റെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും എതിരായ കുറ്റകൃത്യമാണ് റൊമീലാ ഥാപ്പറോട് ബയോഡാറ്റ ചോദിച്ചതിലൂടെ ജെഎന്‍യു ചെയ്തിരിക്കുന്നതെന്ന് തരൂര്‍ കുറ്റപ്പെടുത്തി. ബുദ്ധിപരമായ കഴിവിനെ ആദരിക്കുന്നതിനു വിരുദ്ധമാണിത്. ജെഎന്‍യുവിന് ഇതിലും താഴാനാവുമോയെന്ന് തരൂര്‍ വിമര്‍ശിച്ചു. 

സര്‍വകലാശാലയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ജെഎന്‍യു ടീച്ചേഴ്‌സ് അസോസിയേഷന്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. റൊമീലാ ഥാപ്പറെ അപമാനിക്കുകയാണ് സര്‍വകലാശാല ചെയ്തിരിക്കുന്നതെന്ന് അസോസിയേഷന്‍  പറഞ്ഞു.

എന്നാല്‍ പ്രൊഫസര്‍ എമിരറ്റസ് പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പാലിക്കുക മാത്രമാണ്‌ചെയ്തിരിക്കുന്നത് എന്നാണ് ജെഎന്‍യുവിന്റെ വിശദീകരണം. ജൂലൈയിലാണ് ബയോഡാറ്റ ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഥാപ്പര്‍ക്കു കത്തയച്ചത്. പ്രൊഫസര്‍ എമിരറ്റസ് പദവിയില്‍ ഥാപ്പറെ നിലനിര്‍ത്തുന്നതു സംബന്ധിച്ച വിലയിരുത്തലുകള്‍ക്കായി ബയോഡാറ്റ നല്‍കാനാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി