India

ജെഡിഎസിന് കനത്ത തിരിച്ചടി ; ഡാനിഷ് അലി പാര്‍ട്ടി വിട്ടു

ജെഡിഎസിനെ മുതിര്‍ന്ന നേതാക്കളില്‍ പ്രമുഖനായ ഡാനിഷ് അലിയുടെ രാജി ദേവഗൗഡയ്ക്ക് വന്‍ തിരിച്ചടിയായി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തവേളയില്‍ ജനതാദള്‍ സെക്കുലറിന് കനത്ത തിരിച്ചടി. ജെഡിഎസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി പാര്‍ട്ടി വിട്ടു. പാര്‍ട്ടി അംഗത്വം രാജിവെച്ച അദ്ദേഹം ബിഎസ്പിയില്‍ ചേര്‍ന്നു. ബിഎസ്പി  അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സതീഷ് മിശ്ര ഡാനിഷ് അലിക്ക് പൂച്ചെണ്ട് നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. 

കരുത്തുറ്റ നേതൃത്വത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതിനാണ് ബിഎസ്പിയില്‍ ചേരുന്നതെന്നാണ് ഡാനിഷ് അലി പ്രതികരിച്ചത്. മായാവതി ചുമതലകള്‍ ഏല്‍പ്പിച്ചാല്‍ ആ നിമിഷം മുതല്‍ ബിഎസ്പിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നും അലി പറഞ്ഞു. ജെഡിഎസിനെ മുതിര്‍ന്ന നേതാക്കളില്‍ പ്രമുഖനായ ഡാനിഷ് അലിയുടെ രാജി ദേവഗൗഡയ്ക്ക് വന്‍ തിരിച്ചടിയായി. 

കേരളത്തില്‍ കൃഷ്ണന്‍കുട്ടി, മാത്യു ടി തോമസ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയത് ഡാനിഷ് അലിയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജെഡിഎസിന് വേണ്ടി സഖ്യചര്‍ച്ചകള്‍ക്കായി മുന്‍പന്തിയിലുണ്ടായിരുന്നതും ഡാനിഷ് അലിയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎസ്ടിപി അഴിമതി: ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി

കളിച്ചുകൊണ്ടിരിക്കെ, കിണറ്റിൽ വീണു; ഒന്നര വയസുകാരന് അദ്ഭുത രക്ഷ!

'ഇന്ത്യയുടെ സമാധാന നിര്‍ദേശം സമഗ്രം'; വെടിനിര്‍ത്തലിന് സന്നദ്ധതയറിയിച്ച് യുക്രെയ്ന്‍

'സ്മിത് മച്ചാർ യഥാർഥ ഹീറോ'; ഇന്ത്യൻ പൈലറ്റിനെ പ്രശംസിച്ച് നെതന്യാഹു; ഇസ്രയേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്കു ക്ഷണം

Today's Rashi Phalam october 04|ഭാഗ്യമുള്ള ദിവസം; പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമാകും