India

ജോലി ചെയ്തില്ലെങ്കിൽ ഒഴിവാക്കും; സർക്കാർ ജീവനക്കാർക്ക് പുതിയ മാർ​ഗ നിർദ്ദേശവുമായി കേന്ദ്രം

ജോലി ചെയ്തില്ലെങ്കിൽ ഒഴിവാക്കും; സർക്കാർ ജീവനക്കാർക്ക് പുതിയ മാർ​ഗ നിർദ്ദേശവുമായി കേന്ദ്രം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ജോലി ചെയ്യാത്ത സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ജോലി ചെയ്യാത്തവരെ ഒഴിവാക്കാനുള്ള മാർ​ഗ നിർദ്ദേശങ്ങൾ കേന്ദ്രം പുറത്തിറക്കി. ജോലി ചെയ്യാത്ത ജീവനക്കാരോട് വിരമിക്കാൻ ആവശ്യപ്പെടാമെന്നാണ് മാർ​ഗ നിർദ്ദേശത്തിൽ പറയുന്നു. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും മാർഗ നിർദ്ദേശം ബാധകമാണ്.

ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരോട് 50 വയസ് കഴിയുമ്പോൾ വിരമിക്കാൻ ആവശ്യപ്പെടാം എന്നാണ് മാർ​ഗ നിർദ്ദേശത്തിൽ പറയുന്നത്. മറ്റുള്ളവരോട് 55 വയസ് കഴിയുമ്പോഴും വിരമിക്കാൻ ആവശ്യപ്പെടും. 30 വർഷം സർവ്വീസ് പൂർത്തിയാക്കിയവർക്ക് പ്രായം നോക്കാതെ ഇത് ബാധകമാക്കാം. ജോലിയിൽ ഉഴപ്പുന്നവരോട് വിരമിക്കാൻ പറയാം എന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

സത്യസന്ധരല്ലാത്ത ഉദ്യോഗസ്ഥരോടും വിരമിക്കാൻ ആവശ്യപ്പെടാം. നിലവിലെ ചട്ടങ്ങൾ ക്രോഡീകരിച്ചാണ് ഉത്തരവെന്ന് സർക്കാർ അറിയിച്ചു. വിരമിക്കുന്നവർക്ക് പെൻഷൻ ആനുകൂല്യം ചട്ടപ്രകാരം നൽമെന്നും മാർ​ഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

30 മിനിറ്റില്‍ അബുദാബിയിലെത്താം; ഇത്തിഹാദ് റെയിലില്‍ ദുബൈയില്‍ 4 സ്റ്റേഷനുകള്‍

'തമ്പാൻ ​ഗുഹ എവിടെ ?'; നായകനായി ദിനേശ് പ്രഭാകർ, 'ദൈവത്താൻ കുന്ന്' ട്രെയ്‌ലർ

'ഇമ്രാൻ ഖാൻ മരിക്കും, രക്ഷിക്കു'... സർക്കാരിന് കത്തയച്ച് 7 ഓസ്ട്രേലിയൻ ക്യാപ്റ്റൻമാർ

നാലുചക്ര ഓട്ടോറിക്ഷകൾക്ക് ടോൾ ഇളവ് വേണം: പന്നിയങ്കര ടോൾ പ്ലാസയിൽ ഉപരോധ സമരം