India

ജോലിയില്‍ മോശമായ ജീവനക്കാരെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിടുന്നു; പ്രകടനം വിലയിരുത്തി നിര്‍ബന്ധിത വിരമിക്കല്‍ ഏര്‍പ്പെടുത്തും

അടുത്ത വര്‍ഷം ആദ്യ പാദമാവുമ്പോഴേക്കും 55 വയസോ, സര്‍വീസില്‍ മുപ്പത് വര്‍ഷമോ പൂര്‍ത്തിയാക്കിയവരുടെ പട്ടിക നല്‍കാനാണ് നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രകടനം മോശമായ ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിത വിരമിക്കല്‍ ഏര്‍പ്പെടുത്തുന്നു. 55 വയസ് പൂര്‍ത്തിയായവരും, പ്രകടനം മോശമായവരുമായ ജീവനക്കാരെ റെയില്‍വേ ഉള്‍പ്പെടെയുള്ള മന്ത്രാലയങ്ങളില്‍ നിന്നും നിര്‍ബന്ധിത വിരമിക്കലിന് വിധേയമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

ഇങ്ങനെയുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തി ഓരോ മാസം പട്ടിക സമര്‍പ്പിക്കണം എന്ന് മന്ത്രാലയം സെക്രട്ടറിമാര്‍ക്ക് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം നിര്‍ദേശം നല്‍കി. ജൂണ്‍ 20നാണ് ഉത്തരവ് വന്നത്. മന്ത്രാലയങ്ങള്‍ക്ക് പുറമെ, പൊതുമേഖലാ സ്ഥാപനങ്ങളും ഇത്തരത്തില്‍ പട്ടിക തയ്യാറാക്കണം എന്ന് നിര്‍ദേശമുണ്ട്. 

ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്തും സമാനമായ നിര്‍ദേശം നല്‍കിയിരുന്നു എങ്കിലും കാര്യക്ഷമമായി നടപടിയുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് ജീവനക്കാരുടെ പ്രകടനം വീണ്ടും വിലയിരുത്താന്‍ നിര്‍ദേശം വരുന്നത്. അടുത്ത വര്‍ഷം ആദ്യ പാദമാവുമ്പോഴേക്കും 55 വയസോ, സര്‍വീസില്‍ മുപ്പത് വര്‍ഷമോ പൂര്‍ത്തിയാക്കിയവരുടെ പട്ടിക നല്‍കാനാണ് നിര്‍ദേശം. മികച്ച പ്രകടനം നടത്തുന്നവരുടേയും മോശം പ്രകടനം നടത്തുന്നവരുടേയും പട്ടിക നല്‍കണം. 

ജൂലൈ മുതല്‍ എല്ലാ മാസവും 15 ദിവസത്തിനിടയില്‍ ഈ പട്ടിക നല്‍കിയിരിക്കണം എന്നാണ് നിര്‍ദേശം. 13 ലക്ഷം ജീവനക്കാരുടെ റെയില്‍വേയില്‍ 10 ലക്ഷം ജീവനക്കാരാക്കി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT