India

ജ്വല്ലറിയില്‍ നിന്ന് 25 ലക്ഷത്തിന് വജ്രവും സ്വര്‍ണവും വാങ്ങി; പണം നല്‍കിയില്ല; പ്രമുഖ സീരിയല്‍ നടനും ഭാര്യയും അറസ്റ്റില്‍

ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇവര്‍ പണം നല്‍കാതായപ്പോള്‍ ജ്വല്ലറി ഉടമ പൊലീസിനെ സമീപിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ:  ജ്വല്ലറിയില്‍ നിന്ന് 25 ലക്ഷം രൂപയ്ക്ക് വജ്രം സ്വര്‍ണം വെള്ളി ആഭരണങ്ങള്‍ വാങ്ങിയിട്ട് പണം നല്‍കാത്തതിനെ തുടര്‍ന്ന് ടിവി സീരിയല്‍ താരം മിലിന്ദ് ദസ്താനെ അറസ്റ്റില്‍. ചൊവ്വാഴ്ചയാണ് ദസ്താനയെ പൊലീസ് അറസ്റ്റ് ചെയ്തത്. 

പൂനെയിലെ പിഎന്‍ ഗാഡ്ഗില്‍ ജ്വല്ലറിയില്‍ നിന്നാണ് ഭാര്യയും ദസ്താനയും ചേര്‍ന്ന് 25 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ വാങ്ങിയത്. വജ്രമോതിരവും, സ്വര്‍ണാഭരണങ്ങളുമാണ് വാങ്ങിക്കൂട്ടിയത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇവര്‍ പണം നല്‍കാതായപ്പോള്‍ ജ്വല്ലറി ഉടമ പൊലീസിനെ സമീപിക്കുകയായിരുന്നു. 

അതേസമയം തന്റെ മുംബൈയിലുള്ള സ്വത്ത് വിറ്റവകയില്‍ പണം ലഭിക്കുന്നതോടെ പലിശ സഹിതം പണം ഉടമയ്ക്ക് തിരികെ നല്‍കുമെന്ന് നടന്‍ പൊലീസില്‍ രേഖാമൂലം ഉറപ്പ് നല്‍കിയിട്ടുണ്ട്. ജ്വല്ലറി ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

SCROLL FOR NEXT