India

‘ഞാനുമൊരു കാവൽക്കാരനാണ്’; 500 സ്ഥലങ്ങളിൽ മോദിയുടെ ചൗക്കീദാർ സംവാദം

ഈ മാസം 31ന് രാജ്യമാകെ 500 സ്ഥലങ്ങളിൽ ഒത്തുകൂടുന്ന ആളുകളുമായി വീഡിയോ കോൺഫറൻസ് നടത്താനാണ് പദ്ധതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ പ്രചാരണ ആശയമായ ‘മേം ഭീ ചൗക്കീദാർ’ (ഞാനുമൊരു കാവൽക്കാരനാണ്) ജനകീയമാക്കി മാറ്റാനൊരുങ്ങി ബിജെപി. ഇതിന്റെ ഭാ​ഗമായി പ്രചാരണ യജ്ഞം തന്നെ രാജ്യത്തുടനീളം നടത്താനൊരുങ്ങുകയാണ് മോദി. ഈ മാസം 31ന് രാജ്യമാകെ 500 സ്ഥലങ്ങളിൽ ഒത്തുകൂടുന്ന ആളുകളുമായി വീഡിയോ കോൺഫറൻസ് നടത്താനാണ് പദ്ധതി. പാർട്ടിക്കാർക്കു പുറമെ വിവിധ തുറകളിലുള്ളവരും പങ്കുചേരും.

മേം ഭീ ചൗക്കീദാർ എന്ന ഹാഷ്ടാഗോടുകൂടി 20 ലക്ഷം പേർ അയച്ച ട്വിറ്റർ സന്ദേശം 1680 കോടി ആളുകളിൽ എത്തിക്കഴിഞ്ഞു. മോദിക്കു പിന്നാലെ സകല ബിജെപി നേതാക്കളും ട്വിറ്ററിൽ പേരിനൊപ്പം ചൗക്കീദാർ എന്ന് ചേർക്കുന്നുണ്ട് ഇപ്പോൾ. 

രാഹുൽ ഗാന്ധിയുടെ ‘ചൗക്കീദാർ ചോർ ഹെ’ എന്ന മുദ്രാവാക്യം അപ്രസക്തമാക്കാനാണ് ബദൽ മുദ്രാവാക്യം എന്ന വാദം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് തള്ളി. 2014 ലെ തെരഞ്ഞെടുപ്പു വേളയിൽ തന്നെ രാജ്യത്തിന്റെ പ്രഥമ സേവകനും കാവൽക്കാരനുമാണു താനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജാമ്യത്തിലിറങ്ങി നടക്കുന്ന കോൺഗ്രസുകാർക്ക് ഇത് അരോചകമായി തോന്നാം. അഴിമതിമുക്ത രാജ്യത്തിനായുള്ള ജനകീയ യജ്ഞമാണിതെന്നും മന്ത്രി വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വരാന്തയില്‍ പോലും കോണ്‍ഗ്രസ് കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ പ്രമേയം

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT