ഫയല്‍ ചിത്രം 
India

'ഞാന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷനല്ല' ; രാജി തീരുമാനത്തില്‍ ഉറച്ച് രാഹുല്‍

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി എത്രയും വേഗം യോഗം ചേര്‍ന്ന് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് രാഹുല്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: താനിപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷനല്ലെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി എത്രയും വേഗം യോഗം ചേര്‍ന്ന് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് രാഹുല്‍ പറഞ്ഞു. 

പാര്‍ലമെന്റിനു പുറത്ത് വാര്‍ത്താ ലേഖകരുടെ ചോദ്യത്തിനു മറുപടിയായാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. രാഹുലിന്റെ വാക്കുകള്‍ ഇങ്ങനെ: ''കാലതാമസമില്ലാതെ പാര്‍ട്ടി പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം. പുതിയ അധ്യക്ഷനെ കണ്ടെത്തുന്ന നടപടികളില്‍ ഞാന്‍ പങ്കാളിയല്ല. ഞാന്‍ ഇതിനകം തന്നെ രാജി സമര്‍പ്പിച്ചുകഴിഞ്ഞു, ഇപ്പോള്‍ ഞാന്‍ കോണ്‍ഗ്രസ് അധ്യക്ഷനല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി എത്രയും വേഗം യോഗം ചേര്‍ന്നു തീരുമാനമെടുക്കണം''

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപിച്ചത്. രാഹുലിന്റെ രാജി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം തള്ളിയിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തം രാഹുലിനു മാത്രമല്ലെന്നും കൂട്ടായ ഉത്തരവാദിത്തമാണ് ഇക്കാര്യത്തില്‍ ഉള്ളതെന്നുമാണ് പ്രവര്‍ത്ത സമിതി വിലയിരുത്തിയത്.

അതിനിടെ രാഹുല്‍ അധ്യക്ഷസ്ഥാനത്തു തുടരണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ നടത്തുന്ന സമരം തുടരുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ഉപവാസം നടത്തുന്ന പ്രവര്‍ത്തകരെ മുതിര്‍ന്ന നേതാക്കളായ അശോക് ഗെലോട്ടും മോട്ടിലാല്‍ വോറയും സന്ദര്‍ശിച്ചു. രാഹുല്‍ അധ്യക്ഷസ്ഥാനത്തു തുടരുമെന്ന് അവര്‍ പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വകാര്യ ബസുകള്‍ നവംബര്‍ മൂന്നു മുതല്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്

വൈദ്യുതി ബില്‍ അടയ്ക്കാന്‍ കാശില്ലേ? തവണകളായി അടക്കാം, ഒമാനില്‍ പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില്‍ രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം