India

ഞാന്‍ തുടങ്ങിയിട്ടേയുള്ളു, ഉപേക്ഷിച്ചു പോകാനൊന്നും പോകുന്നില്ല; ഊര്‍മിള

കന്നി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്ന് ബോളിവുഡ് നടി ഊര്‍മിള

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കന്നി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്ന് ബോളിവുഡ് നടി ഊര്‍മിള മതോന്‍ദ്കര്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മുംബൈ നോര്‍ത്തില്‍ മത്സരിക്കാനിറങ്ങിയ ഊര്‍മിള ബിജെപിയുടെ ഗോപാല്‍ ഷെട്ടിയോടാണ് പരാജയപ്പെട്ടത്. 4,52,226 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഗോപാല്‍ ഷെട്ടി ഊര്‍മിളയെ പരാജയപ്പെടുത്തിയത്. 

'രാഷ്ട്രീയത്തില്‍ എനിക്ക് ഏറെ ദൂരം സഞ്ചരിക്കാനുണ്ട്. നിങ്ങളുടെ മുന്നില്‍ പരാജയപ്പെട്ടാണ് ഞാന്‍ നില്‍ക്കുന്നത്. പക്ഷേ എന്നെ നോക്കു ഞാന്‍ ഒരു തോറ്റ വ്യക്തിയാണോ. സത്യസന്ധതയോടെയും അന്തസോടെയുമാണ് ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അതില്‍ സന്തോഷമുണ്ട്' 

'സ്ഥാനാര്‍ഥിയെന്ന നിലയിലുള്ള അനുഭവം മനോഹരമായിരുന്നു. എന്റ യാത്രയില്‍ അഭിമാനിക്കുന്നു. ഇപ്പോള്‍ തുടങ്ങിയിട്ടേള്ളു. ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട്' തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ഥിയെ അഭിനന്ദിക്കുന്നതായും ഊര്‍മിള പറഞ്ഞു. 

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമായിരുന്നു ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നതായി ഊര്‍മിള ആരോപണം ഉന്നയിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

'ഇവർ ​ഗണേശ പൂജയ്ക്ക് അല്ലേ വന്നത്, അല്ലാതെ റാംപ് വാക്കിനല്ലല്ലോ ?'; വസ്ത്രധാരണത്തിന്റെ പേരിൽ ദിഷ പഠാനിക്ക് വിമർശനം

കരുവാറ്റ വധക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകാം; ജെജെബി ഉത്തരവ് ശരിവച്ച് ഹൈക്കോടതി

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയെ ‘കോഴി’യായി ചിത്രീകരിച്ച് കോലം ബസ് കയറ്റിവിട്ടു; പാലക്കാട്ട് കോൺഗ്രസിന്റെ വേറിട്ട പ്രതിഷേധം

കുടലിന്റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ചത്, പപ്പായ കിട്ടിയാൽ കളയരുത്