India

'ഞാന്‍ ഇനി ഈ പരിപാടിക്കില്ല'; ദൈവത്തെയോര്‍ത്ത് കേട്ട കഥകള്‍ പ്രചരിപ്പിക്കരുത്: ഊര്‍മിള

ഇത്തരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തന്നോടും രാഷ്ട്രീയ കക്ഷികളോടും ചെയ്യുന്ന നീതികേടാണെന്ന്  ഊര്‍മിള

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: ശിവസേനയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ബോളിവുഡ് നടിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഊര്‍മിള മണ്ഡോദ്ക്കര്‍. ശിവസേനയിലേക്ക് പോകുമെന്ന പ്രചാരണം ശക്തമായിരിക്കെയാണ് ഊര്‍മ്മിള തന്റെ നിലപാട് വ്യക്തമാക്കിയത്.  

താനൊരു പാര്‍ട്ടിയിലും ചേരുന്നില്ലെന്ന് പറഞ്ഞ ഊര്‍മിള, അത്തരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തന്നോടും രാഷ്ട്രീയ കക്ഷികളോടും ചെയ്യുന്ന നീതികേടാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. 

കോണ്‍ഗ്രസില്‍ നിന്ന് സെപ്റ്റംബര്‍ പത്തിന് രാജിവച്ച ഊര്‍മിള, ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയായ മിലിന്ദ് നര്‍വേകറുമായി ചര്‍ച്ച നടത്തിയെന്ന തരത്തില്‍ പ്രചരണം ഉണ്ടായിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത് ലോക്‌സഭയിലേക്ക് മത്സരിച്ച ഊര്‍മിള പരാജയപ്പെട്ടിരുന്നു.

മഹാരാഷ്ട്രയില്‍ അടുത്ത മാസം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഈ മാസം പത്തിനാണ് അവര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

SCROLL FOR NEXT