India

'ഞാന്‍ ദൈവത്തെ കണ്ടിട്ടില്ല. നിങ്ങളാണ് എന്റെ ദൈവം'; വികാരനിര്‍ഭരയായി യുവതി, കണ്ണ് നിറഞ്ഞ് മോദി (വീഡിയോ) 

ജന്‍ ഔഷധി ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിനിടെയാണ് വികാരനിര്‍ഭരമായ രംഗങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി:  'ഞാന്‍ ദൈവത്തെ കണ്ടിട്ടില്ല. നിങ്ങളാണ് എന്റെ ദൈവം.' ഡെറാഡൂണില്‍ നിന്നുള്ള ദീപാ ഷാ ഇത് പറഞ്ഞപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കണ്ണുകള്‍ നിറഞ്ഞു. കുറച്ച് നേരം പ്രസംഗം നിര്‍ത്തി നിശബ്ദനായി. ജന്‍ ഔഷധി ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിനിടെയാണ് വികാരനിര്‍ഭരമായ രംഗങ്ങള്‍. 

രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്ന് നരേന്ദ്രമോദി പറഞ്ഞു. കൊറോണ വൈറസില്‍ എന്തുചെയ്യണം, എന്തുചെയ്യരുതെന്ന അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്. പകരം ഡോക്ടറുടെ സേവനം തേടുകയാണ് വേണ്ടതെന്നും മോദി പറഞ്ഞു. 

ജനങ്ങള്‍ ഹാന്‍ഡ് ഷേക്ക് ഒഴിവാക്കി പകരം നമസ്‌തെ പറഞ്ഞ് അഭിവാദ്യം ചെയ്യണമെന്ന് ഒരിക്കല്‍കൂടി നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചു. ലോകത്ത് കോറോണ വൈറസ് ബാധിവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം