India

ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക ഡൗണ്‍ ഒഴിവാക്കി, തീരുമാനം ജനങ്ങളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലെന്ന് കര്‍ണാടക സര്‍ക്കാര്‍

ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക ഡൗണ്‍ ഒഴിവാക്കി, തീരുമാനം ജനങ്ങളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലെന്ന് കര്‍ണാടക സര്‍ക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കോവിഡ് വ്യപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഒഴിവാക്കിയതായി കര്‍ണാടക. ജനങ്ങളില്‍നിന്നുള്ള ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതെന്ന് മുഖ്യമന്ത്രി ബിഎസ് യഡിയൂരപ്പയുടെ ഓഫിസ് അറിയിച്ചു.

നാലാംഘട്ട ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോഴാണ്, ഒരു ദിവസം നിയന്ത്രണം എന്ന മട്ടില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് ഒഴിവാക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

കോവിഡ് വ്യാപനം പ്രതിരോധിക്കുക ലക്ഷ്യമിട്ട് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നാലാംഘട്ടം നാളെ അവസാനിക്കും. രാജ്യത്ത് അടച്ചിടല്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തി. ലോക്ക്ഡൗണ്‍ നാലാംഘട്ടം പൂര്‍ത്തിയാകുമ്പോഴേക്കും, രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ നിലയിലാണ്. നാളെ മന്‍കിബാത്ത് പരിപാടിയില്‍ പ്രധാനമന്ത്രി രാജ്യത്തെ പൊതുസ്ഥിതി വിശദീകരിക്കും.

സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കി, ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ട് കേന്ദ്രം പൊതു മാര്‍ഗരേഖ മാത്രം ഇറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന അഭിപ്രായമാണ് ഭൂരിഭാഗം മുഖ്യമന്ത്രിമാരും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ചത്. ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയേക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അമിത്ഷായുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സൂചിപ്പിച്ചു. സംസ്ഥാനങ്ങളുടെ വികാരം അമിത് ഷാ മോദിയെയും ധരിപ്പിച്ചു.

പൊതു ഇടങ്ങളില്‍ തുപ്പരുത്, മാസ്‌ക് ധരിക്കണം, സമ്പര്‍ക്ക അകലം പാലിക്കണം, പൊതുസമ്മേളനങ്ങളും ഒത്തുച്ചേരലുകളും പാടില്ല, കണ്‍ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണം എന്നിവ ഉള്‍പ്പെടെ പൊതുമാര്‍ഗരേഖ മാത്രം കേന്ദ്രം ഇറക്കുമെന്നാണ് സൂചന. രാജ്യാന്തര വിമാന സര്‍വീസ് ഉടന്‍ തുടങ്ങിയേക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തനമാരംഭിക്കില്ല. ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം കൂട്ടിയേക്കും. അന്തര്‍സംസ്ഥാന ബസ് യാത്രയുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. മെട്രോ സര്‍വീസുകള്‍ തുടങ്ങാന്‍ സജ്ജമാണെന്ന് കോര്‍പ്പറേഷനുകള്‍ അറിയിച്ചിട്ടുണ്ട്.

ജൂണ്‍ എട്ടുമുതല്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ മുഴുവന്‍ ഹാജരോടെ പ്രവര്‍ത്തിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ തുറക്കാനും ബംഗാള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ജൂലൈ ഒന്നുമുതല്‍ സ്‌കൂളില്‍ അധ്യയനം തുടങ്ങാന്‍ ഛത്തീസ്ഗഡ്, കര്‍ണാടക, ഉത്തരാഖണ്ഡ്, ഹരിയാന തുടങ്ങി സംസ്ഥാനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT