India

ടിഎം ക‌ൃഷ്ണയുടെ പുസ്തക പ്രകാശനം; വേദി അനുവദിച്ചത് റദ്ദാക്കി കലാക്ഷേത്ര ഫൗണ്ടേഷന്‍

കേന്ദ്ര സര്‍ക്കാരിന്‍റെ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയം ഭരണ സ്ഥാപനമാണ് കലാക്ഷേത്ര ഫൗണ്ടേഷന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കർണാടക സംഗീതജ്ഞന്‍ ടിഎം കൃഷ്ണയുടെ പുസ്തക പ്രകാശനത്തിന് വേദി അനുവദിച്ചത് റദ്ദാക്കി കലാക്ഷേത്ര ഫൗണ്ടേഷന്‍. കേന്ദ്ര സര്‍ക്കാരിന്‍റെ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയം ഭരണ സ്ഥാപനമാണ് കലാക്ഷേത്ര ഫൗണ്ടേഷന്‍. ടിഎം കൃഷ്ണയുടെ 'സെബാസ്റ്റ്യന്‍ ആന്‍ഡ് സണ്‍സ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് മൃദംഗം മേക്കേഴ്സ്' എന്ന പുസ്തകത്തിന്‍റെ പ്രകാശനം നടത്താനുള്ള അനുമതിയാണ് കലാക്ഷേത്ര ഫൗണ്ടേഷന്‍ റദ്ദാക്കിയത്.

സര്‍ക്കാരിന്റെ സ്ഥാപനമെന്ന നിലയില്‍ രാഷ്ട്രീയവും സാംസ്കാരികവും സാമൂഹികവുമായി സൗഹാര്‍ദ്ദം തകര്‍ക്കാന്‍ സാധ്യതയുള്ള പരിപാടികള്‍  കലാക്ഷേത്ര ഫൗണ്ടേഷനില്‍ വച്ച് നടത്താനാകില്ലെന്ന് ഡയറക്ടര്‍ രേവതി രാമചന്ദ്രന്‍ പുസ്തകത്തിന്‍റെ പ്രസാധകര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു. വിവാദങ്ങളിലേക്ക് നയിക്കാൻ പര്യാപ്തമായ ചില കാര്യങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കലാക്ഷേത്ര ഫൗണ്ടേഷന്‍റെ ഓഡിറ്റോറിയം പുസ്തക പ്രകാശനത്തിന് അനുമതി നല്‍കിയ സമയത്ത് ഇക്കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും കത്തില്‍ പറയുന്നു.

അതേസമയം ഫൗണ്ടേഷന്‍റെ തീരുമാനത്തില്‍ സങ്കടവും അമ്പരപ്പുമുണ്ടെന്ന് ടിഎം കൃഷ്ണ പ്രതികരിച്ചു. മൃദംഗത്തിന്‍റെ സൃഷ്ടാക്കളുടെ തലമുറയെ കുറിച്ചുള്ളതാണ് പുസ്തകം. എങ്ങനെയാണ് അത് വിവാദമാകുന്നതെന്നും ടി എം കൃഷ്ണ ചോദിച്ചു. നേരത്തെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ അദ്ദേഹം രംഗത്ത് വന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമോ?

കഴുകിയ പാത്രത്തിലെ ദുർഗന്ധം പോകുന്നില്ലേ? ഈ ട്രിക്കുകൾ ചെയ്യൂ

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

SCROLL FOR NEXT