പ്രതീകാത്മക ചിത്രം 
India

ടിവി ഓണാക്കാന്‍ പറഞ്ഞു, എട്ടു വയസുകാരിയെ അയല്‍വാസി കഴുത്തുഞെരിച്ച് കൊന്നു; മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിലാക്കി കനാലില്‍ തളളി, ദൃക്‌സാക്ഷി തുമ്പായി 

ടെലിവിഷന്‍ ഓണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ അയല്‍വാസി എട്ടു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ടെലിവിഷന്‍ ഓണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ അയല്‍വാസി എട്ടു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിലാക്കി കനാലില്‍ തളളി. പ്രതിയെയും സഹായിയെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

തമിഴ്‌നാട്ടിലെ തൂത്തുകുടിയിലാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ദിവസ വേതനക്കാരിയുടെ ഏക മകളാണ് പെണ്‍കുട്ടി. ടിവി കാണാന്‍ പെണ്‍കുട്ടി പതിവായി അടുത്ത വീട്ടില്‍ പോകാറുണ്ട്. അതിനിടെയാണ് കൊലപാതകം നടന്നത്.

ബുധനാഴ്ച ടെലിവിഷന്‍ കാണാന്‍ അടുത്ത വീട്ടില്‍ പോയ പെണ്‍കുട്ടിയെ അയല്‍വാസി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അയല്‍വാസിയുടെ വീട്ടില്‍ എത്തിയ പെണ്‍കുട്ടി ടെലിവിഷന്‍ ഓണാക്കി തരാന്‍ ആവശ്യപ്പെട്ടു. ഈസമയത്ത് അയല്‍വാസി അച്ഛനുമായി വഴക്കിടുകയായിരുന്നു. ടെലിവിഷന്‍ ഓണാക്കി തരാനുളള ആവശ്യത്തില്‍ പ്രകോപിതനായ അയല്‍വാസി കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തുടര്‍ന്ന് പ്ലാസ്റ്റിക് ഡ്രമ്മിലാക്കിയ മൃതദേഹം ഒരു മണിക്കൂറിന് ശേഷം തൊട്ടടുത്തുളള പാലത്തിന് സമീപത്ത് നിന്ന് കനാലില്‍ തളളി. സംഭവം ശ്രദ്ധയില്‍പ്പെട്ട ദൃക്‌സാക്ഷി പൊലീസിനെ വിവരം അറിയിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. മൃതദേഹം വീണ്ടെടുത്തു. അയല്‍വാസിയും സഹായിയും ചേര്‍ന്നാണ് മൃതദേഹം കനാലില്‍ തളളിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം